GeneralNEWS

ഹരിയാനയില്‍ ഇനി സിനിമ കാണാന്‍ പശു നികുതിയും

ഹരിയാനയിലെ സിനിമാ പ്രേമികള്‍ക്ക് സിനിമ കാണണമെങ്കില്‍ ഇനി പശുനികുതിയും നല്‍കണം. സിനിമാ ടിക്കറ്റിന്മേല്‍ അഞ്ചു ശതമാനം പശുസെസ് ഏര്‍പ്പെടുത്താനാണ് ബി.ജെ.പി സര്‍ക്കാറിന്‍റെ തീരുമാനം. നിലവില്‍ 20 ശതമാനം വിനോദനികുതിയാണ് ഈടാക്കുന്നത്. ഇതിനൊപ്പം പശുനികുതി കൂടി ചേരുന്നതോടെ ടിക്കറ്റ് നിരക്കില്‍ വര്‍ധനയുണ്ടാകും.

മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പശുസേവാ കമീഷന്‍റെ ശുപാര്‍ശപ്രകാരമാണ് പശുസെസ് ഏര്‍പ്പെടുത്തുന്നത്. പശുസംരക്ഷണത്തിനായി നിരവധി നിയമങ്ങള്‍ സംസ്ഥാനത്ത് അടുത്തകാലത്ത് നടപ്പിലാക്കിയരുന്നു. ഗോമാംസം കൈയില്‍ വെക്കുന്നത് കുറ്റമാക്കി നിയമം കൊണ്ടുവന്നതും പശുക്കടത്ത് തടയാന്‍ മുന്നൂറംഗ ദൗത്യസേന രൂപവത്കരിച്ചതും അടുത്തകാലത്താണ്.

shortlink

Post Your Comments


Back to top button