General

ശൗചാലയം നിര്‍മ്മിക്കു, കബാലിയുടെ ടിക്കറ്റ് നേടൂ

വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ചാല്‍ സൂപ്പര്‍താരം രജനികാന്തിന്റെ കബാലി സിനിമ സൗജന്യമായി കാണാം. പുതുച്ചേരി സര്‍ക്കാരിന്റേതാണ് പുതുമയുളള ഈ ഓഫര്‍. സെല്ലിപ്പെട്ട് പഞ്ചായത്തിലെ നിവാസികള്‍ക്ക് മാത്രമാണ് അവസരം.

ജില്ലാ ഗ്രാമീണ വികസന ഏജന്‍സി നടത്തിയ സര്‍വ്വെയില്‍ സെല്ലിപ്പെട്ടിലെ പകുതിയിലധികം വീടുകളിലും കക്കൂസില്ലെന്ന് കണ്ടെത്തിയിരുന്നു. പുതുച്ചേരിയിലെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി രജനികാന്തിനോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതിനെ തുടർന്നാണ് ഇങ്ങനെയൊരു പദ്ധതി ജനങ്ങൾക്ക് മുന്നിൽ വെക്കാൻ കാരണം.

shortlink

Post Your Comments


Back to top button