
ആകെ രണ്ടു രംഗങ്ങളിൽ മാത്രമാണ് സുരാജ് അഭിനയച്ചതെങ്കിലും പ്രേക്ഷകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലെ സുരാജിന്റെ പവിത്രൻ എന്ന കഥാപാത്രം.
വികാരനിർഭരമായ ആ രംഗം ചിത്രീകരിക്കുന്നതിനിടെ സംവിധായകൻ എബ്രിഡ് ഷൈൻ കട്ട് പറഞ്ഞ ശേഷം കുറച്ചുനേരം മിണ്ടാതെ ഇരിക്കുകയായിരുന്നുവെന്ന് സുരാജ് പറയുന്നു. രംഗത്തിന്റെ ചിത്രീകരണ വേളയില്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍ കട്ട് പറഞ്ഞു മിണ്ടാതിരുന്നു തന്‍റെ അഭിനയം ഇഷ്ടമായില്ല എന്ന് വിചാരിച്ച സുരാജ് പുറത്തിറങ്ങി പോയി. എന്നാല്‍ എബ്രിഡ് ഷൈന്‍ ഓടിവന്ന് സുരാജിനെ കെട്ടിപിടിക്കുകയായിരുന്നു. സുരാജിന്റെ അഭിനയം വളരെ ഇഷ്ടമായെന്നും പറഞ്ഞു. സെറ്റില്‍ കൂട്ട കൈയടി മുഴങ്ങി. അന്നേ ദിവസം സന്തോഷം കൊണ്ട് താന്‍ ഉറങ്ങിയിട്ടിലെന്നാണ് സുരാജ് ഓര്‍മ പുതുക്കുന്നത്
‘ആ സിനിമയിലെ എന്റെ അഭിനയം പ്രേക്ഷകർ സ്വീകരിച്ചത് ദേശീയ അവാർഡ് ലഭിക്കുന്ന പ്രതീതിയാണ് സമ്മാനിച്ചത്. അഭിനയിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർ കാണുക എന്നതാണ് നടനെ സംബന്ധിച്ചടത്തോളം സന്തോഷം തരുന്ന കാര്യം. എന്നാൽ പേരറിയാത്തവരുടെ കാര്യത്തിൽ അത് സംഭവിച്ചില്ല.’ സുരാജ് പറഞ്ഞു.
Post Your Comments