ന്യൂഡല്‍ഹി: വിരാട് കൊഹ്ലിയുമായുള്ള അനുഷ്കാ ശര്‍മ്മയുടെ പിണക്കങ്ങള്‍ എല്ലാം അവസാനിച്ചതായാണ് ബോളിവുഡ് അണിയറ സംസാരങ്ങള്‍. അതുകൊണ്ടാണത്രേ വിരാടിനായി തന്റെ പുതിയ ചിത്രം സുല്‍ത്താന്റെ ഒരു സ്പെഷ്യല്‍ സ്ക്രീനിംഗ് അനുഷ്ക പ്ലാന്‍ ചെയ്യുന്നത്. സല്മാന് ഖാന് നായകനാകുന്ന സുല്‍ത്താനില്‍ ഒരു ഗുസ്തിക്കാരിയുടെ വേഷമാണ് അനുഷ്ക്കയ്ക്ക്. ഗുസ്തിരംഗങ്ങളില് ഉള്‍പ്പെടെയുള്ള തന്റെ തകര്‍പ്പന്‍ അഭിനയം തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളുകളുടെ മുന്നില്‍ പ്രത്യേകമായി അവതരിപ്പിക്കണം എന്ന താത്പര്യം മൂലമാണ് അനുഷ്ക ഒരു സ്പെഷ്യല്‍ സ്ക്രീനിംഗിന് പരിപാടിയിടുന്നത്. തനിക്ക് ഏറ്റവും വേണ്ടപ്പെട്ട വിരാടിനെ അതിലേക്ക് ക്ഷണിച്ചില്ലെങ്കില്‍ പിന്നെ ആരെ ക്ഷണിക്കും എന്നാകും അനുഷ്ക കരുതുന്നത്.
ആദ്യം വിരാടിന് മാത്രമായി സ്പെഷ്യല്‍ സ്ക്രീനിംഗ് നടത്താനായിരുന്നു അനുഷ്കയുടെ പദ്ധതി എന്ന് അനുഷ്കയോട് ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട്, വിരാടിനൊപ്പം കളിക്കുന്ന ഏതാനും ടീമംഗങ്ങളെക്കൂടി ഉള്‍പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
പക്ഷേ, ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകള് ഒന്നുംതന്നെ പുറത്തു വന്നിട്ടില്ല. ഈ വര്‍ഷത്തെ ഈദിനോടനുബന്ധിച്ചാകും സുല്‍ത്താന്‍ റിലീസാകുക. സല്മാന് ഖാനും, അനുഷ്ക്കാ ശര്‍മ്മയ്ക്കും പുറമേ രണ്‍ദീപ് ഹൂഡയും, അമിത് സാദും സുല്‍ത്താനില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്.
Post Your Comments