
തമിഴ് നടനും സംഗീത സംവിധായകനുമായ പ്രേംജി അമരൻ വിവാഹിതനായി. ഏറെക്കാലമായി സുഹൃത്തായിരുന്ന ഇന്ദുവാണ് വധു. 45-ാം വയസിലാണ് താരം വിവാഹിതനായത്.
ഇളയരാജയുടെ സഹോദരനും പ്രശസ്ത ഗാനരചയിതാവുമായ ഗംഗൈ അമരന്റെ മകനാണ് പ്രേംജി. തമിഴിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വെങ്കട്ട് പ്രഭു പ്രേംജിയുടെ സഹോദരനാണ്.
‘വർഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ കുടുംബത്തില്‍ ഒരു മംഗളകരമായ സംഭവം നടക്കാൻ പോകുന്നു. “കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്?” “ആരാണ് ഇപ്പോള്‍ സൊപ്പനസുന്ദരിയെ വെറുക്കുന്നത്?” മറ്റെന്തിനേക്കാളും, “പ്രേംജി എപ്പോഴാണ് വിവാഹം കഴിക്കുന്നത്?” തുടങ്ങിയ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമായി. 9 -ാം തീയതി വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍, പ്രേംജി താൻ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ അമ്മയുടെ ആശീർവാദത്തോടെ വിവാഹം കഴിക്കും. ഏറെ കാത്തിരുന്ന ഈ വിവാഹം അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ലളിതമായ രീതിയില്‍ നടത്താൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു!’- എന്ന കുറിപ്പോടെ വെങ്കട്ട് പ്രഭുവാണ് താരത്തിന്റെ വിവാഹ വാർത്ത പങ്കുവച്ചത്.
Post Your Comments