പ്രശസ്ത തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ( 71) വിടവാങ്ങി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തിന് കോവിഡ് കൂടി ബാധിച്ചിരുന്നു.
മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ മരണവാർത്ത പുറത്ത് വിടുകയായിരുന്നു. 1952- ആഗസ്ത് 25 ന് തമിഴ്നാട്ടിലെ മധുരയിലായിരുന്നു താരത്തിന്റെ ജനനം. പുരട്ചി കലൈഞ്ജറെന്നാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്.
വിജയരാജ് അളകർ സ്വാമി എന്നായിരുന്നു യഥാർത്ഥ പേര്. ശാരീരിക അസ്വസ്ഥതകൾ കാരണം ഏറെ നാളായി രാഷ്ട്രീയത്തിൽ നിന്നും സിനിമാ രംഗത്ത് നിന്നും വിട്ട് നിൽക്കുകയായിരുന്നു വിജയകാന്ത്.
Post Your Comments