GeneralLatest NewsMollywoodNEWSWOODs

അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും ഹോംവര്‍ക്ക് ചെയ്യുന്നുണ്ട്: ശ്രീനിവാസനെ കാണാനെത്തി സത്യൻ അന്തിക്കാടും അനൂപ് സത്യനും

ഈ കഥകളില്‍ ചിലത് മനോഹരമായ സിനിമകളിലേക്ക് സ്വീകരിച്ചത് എന്നറിയുന്നതിനാണ് ഈ വായന

ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചത് നിരവധി സൂപ്പര്‍ഹിറ്റുകളാണ്. അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവര്‍ക്ക് തുടരുകയാണെന്ന് അനൂപ് സത്യൻ. സോഷ്യൽ മീഡിയയിൽ കൊച്ചിയിലെ വീട്ടിലെത്തി ശ്രീനിവാസനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും അനൂപ് പങ്കുവെച്ചിട്ടുണ്ട്.

read also: ഇം​ഗ്ലീഷ് മെച്ചപ്പെടുത്തൂ, കല്യാണം കഴിക്കാൻ എനിക്ക് ഇഷ്ടമാണ്, ഷമിയെ വിവാഹം ചെയ്യണമെന്ന് പ്രശസ്ത നടി

‘ശ്രീനി അങ്കിള്‍: ഞാൻ ഇപ്പോള്‍ ടാഗോറിന്റെ ചെറുകഥകള്‍ വായിക്കുകയാണ്.
ഞാൻ: കൊള്ളാം, അങ്കിള്‍ എന്തെങ്കിലും പ്രചോദനം തേടുകയാണോ?
ശ്രീനി അങ്കിള്‍: അങ്ങനെയല്ല. ഇത് ഒരു ഗൃഹപാഠം പോലെയാണ്. ‘സത്യജിത് റേ’ എങ്ങനെയാണ് ഈ കഥകളില്‍ ചിലത് മനോഹരമായ സിനിമകളിലേക്ക് സ്വീകരിച്ചത് എന്നറിയുന്നതിനാണ് ഈ വായന’- അനൂപ് കുറിച്ചു.

ആരോഗ്യം മെച്ചപ്പെടുത്തി വീണ്ടും സിനിമകളില്‍ സജീവമാവുകയാണ് ശ്രീനിവാസൻ. ‘കുറുക്കൻ’ ആണ് ശ്രീനിവസന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 2018 ല്‍ പുറത്തിറങ്ങിയ ഞാൻ പ്രകാശനാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിച്ചെത്തിയ അവസാന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button