ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച തിയേറ്ററിൽ എത്തിയ ചിത്രമാണ് ചാവേർ. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത്, ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രത്തിന് ഇടത് കേന്ദ്രങ്ങളിൽ നിന്ന് വൻ എതിർപ്പുകളും ഡീഗ്രേഡിങ്ങും ആണ് ലഭിക്കുന്നത്.
ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ചാവേർ, നാളെ രാവിലെ 10 മണിയുടെ ഷോ ലുലുവിൽ ബുക്ക് ചെയ്തു. ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം. ഈ പടം കാണരുത്, കാണരുത്, എന്ന് ഈ സിനിമകക്കെതിരെയുള്ള ഏകപക്ഷീയമായ ചില കേന്ദ്രങ്ങളിൽനിന്നുള്ള അടിച്ചമർത്തലാണ് എന്നും നടൻ.
കുറിപ്പ് വായിക്കാം
ചാവേർ, നാളെ രാവിലെ 10 മണിയുടെ ഷോ ലുലുവിൽ ബുക്ക് ചെയ്തു. ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം. ഈ പടം കാണരുത്, കാണരുത്, എന്ന് ഈ സിനിമകക്കെതിരെയുള്ള ഏകപക്ഷിയമായ ചില കേന്ദ്രങ്ങളിൽനിന്നുള്ള അടിച്ചമർത്തലാണ്.
അങ്ങിനെയാണെങ്കിൽ ഇത് കണ്ടേ പറ്റു, കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്കാരിക പ്രവർത്തനം എന്ന് ഞാൻ വിശ്വസിക്കുന്നു.
Post Your Comments