ലോക്സഭയിൽ സിനിമാട്ടോഗ്രഫി ബിൽ 2023 അവതരിപ്പിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ.
1952 ലെ സിനിമാട്ടോഗ്രഫി ബിൽ നിയമം ഭേദഗതി ചെയ്യുന്ന നിയമമാണിത്. നേരത്തെ രാജ്യസഭ പാസാക്കിയ ബിൽ ഇപ്പോൾ ലോക്സഭയും അംഗീകരിച്ചു.
സിനിമകളുടെ അനധികൃത റെക്കോർഡിങും പ്രദർശനത്തിന്റെയും പ്രശ്നങ്ങൾ ഇതോടെ പരിഹരിക്കപ്പെടും.
വ്യാപകമായി സിനിമകൾക്ക് വ്യാജപതിപ്പുകൾ ഇറങ്ങുന്ന അവസരത്തിലാണ് ഇത്തരമൊരു നിയമം വരുന്നത്.
പുതിയ നിയമ പ്രകാരം സിനിമ ഇത്തരത്തിൽ പകർത്തി പ്രചരിപ്പിച്ചാൽ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
Post Your Comments