അടുത്തിടെ പുറത്തിറങ്ങിയ നോളൻ ചിത്രമായ ഓപ്പൺ ഹൈമർ ഒട്ടേറെ വിമർശനങ്ങളാണ് നേരിടുന്നത്.
ലൈംഗിക ബന്ധത്തിന്റെ സമയത്ത് ഭഗവദ്ഗീത വായിക്കുന്ന രംഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയത് വ്യാപകമായ പ്രതിഷേധത്തിനാണ് ഇടവരുത്തിയത്.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ഇത്തരം രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കിലിയൻ മർഫിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇത്തരം രംഗങ്ങൾ ഏറെ ഇഷ്ടമായി ചെയ്യുന്നതാണെന്ന് തെറ്റിദ്ധരിക്കരുതെന്നാണ് താരം പറയുന്നത്.
സിനിമയുടെ കഥയ്ക്ക് ആവശ്യമുള്ള സീനായതിനാലാണ് അഭിനയിച്ചത്. പ്രധാന ഭാഗം ഒഴിവാക്കി അഭിനയിക്കാനാകുമോ എന്നാണ് കിലിയൻ ചോദിക്കുന്നത്.
തങ്ങൾ അത്രമേൽ ഇഷ്ട്ടത്തോടെ പോയി അഭിനയിക്കുന്നതല്ല, ജോലിയുടെ ഭാഗമായി വരുന്നതാണ് ഇത്തരം സീനുകളെന്ന് പ്രേക്ഷകർ മനസ്സിലാക്കണമെന്നും മർഫി വ്യക്തമാക്കി.
Post Your Comments