CinemaLatest News

ഞങ്ങളുടെ കല്യാണത്തിന് നേരത്തേയെത്തി കാത്തിരുന്നത് രണ്ടര മണിക്കൂറാണ്: ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി നടൻ ജയറാം

അന്ന് ആദ്യം തലയിൽ കൈവച്ച് അനു​ഗ്രഹിച്ചത് അദ്ദേഹമാണ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ജയറാം.

35 വർഷത്തെ ബന്ധമാണ് അദ്ദേഹവുമായും കുടുംബവുമായും ഉള്ളത്. പാർവതിയും ഞാനുമായുള്ള കല്യാണം നടന്ന‍ത് 1992 സെപ്റ്റംബർ രണ്ടാം തീയതി ആയിരുന്നു, 8 ന് വൈകിട്ട് 6 മണിക്കായിരുന്നു റിസപ്ഷൻ. എന്നാൽ വൈകിട്ട് 4 മണി ആകാറായപ്പോൾ ഹാളിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു.

ഒരാൾ വന്ന് കാണാൻ നിൽക്കുന്നുണ്ടെന്ന്, ആരെന്ന് ചോദിച്ചപ്പോൾ പുതുപ്പള്ളി എംഎൽ എ ഉമ്മൻ ചാണ്ടി സാറാണെന്നായിരുന്നു മറുപടി.

അങ്ങനെ ഞങ്ങളെ കാണാൻ രണ്ടര മണിക്കൂറാണ് കാത്തിരുന്നത്. അന്ന് ആദ്യം തലയിൽ കൈവച്ച് അനു​ഗ്രഹിച്ചത് അദ്ദേഹമാണ്. മകന് സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ, പുതുപ്പള്ളി പെരുന്നാളിന് ഒക്കെയും അദ്ദേഹത്തിന്റെ കൈ പിടിച്ചാണ് വന്നിരുന്നത്. അവസാനമായി പിറന്നാളിനാണ് വിളിച്ചത്. സംസാരിക്കാനാകാത്തതിനാൽ കൈ ഉയർത്തി കാണിച്ചു. അതായിരുന്നു അവസാനത്തെ കാഴ്ച്ച – ജയറാം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button