നടൻ ധനുഷിനും നിർമ്മാതാവ് ഐശ്വര്യ രജനീകാന്തിനും ആശ്വാസമായി സിനിമക്കെതിരായ കേസ് റദ്ദ് ചെയ്തു. പുകവലി രംഗങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നായിരുന്നു പരാതി.
മദ്രാസ് ഹൈക്കോടതിയാണ് പരാതി റദ്ദ് ചെയ്തത്. പല രംഗങ്ങളിലും ഇത്തരം മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെന്നായിരുന്നു പരാതി.
എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു. 2014 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിനെതിരെയായിരുന്നു പരാതി.
സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പരാതിയിലായിരുന്നു കേസെടുത്തത്.
Post Your Comments