BollywoodCinemaLatest NewsWOODs

ജീവിതത്തിൽ കഷ്ടകാലം വന്നപ്പോൾ അമിതാഭിനെ പരിഹസിച്ചവർ ഏറെയാണ്: തുറന്നു പറഞ്ഞ് സുഹൃത്ത്

തിരികെ വന്ന ബി​ഗ്ബി ഇത്തരത്തിൽ പെരുമാറിയ എല്ലാവരെയും ജീവിതത്തിൽ നിന്നും ഒഴിവാക്കി

1980 ൽ ബൊഫേഴ്സ് കേസിൽ അകപ്പെട്ട അമിതാഭ് ബച്ചൻ തന്റെ ജീവിതം തിരിച്ച് പിടിച്ച കഥ പറയുകയാണ് സുഹൃത്ത് ആഞ്ജൻ ശ്രീവാസ്തവ്.

തൂഫാനെന്ന ചിത്രത്തിന്റെ സെറ്റിൽ അദ്ദേ​ഹത്തെ കാണുവാൻ പോയപ്പോൾ വൻ പ്രതിഷേധമായിരുന്നു അവിടെ നടന്നിരുന്നതെന്നും പോസ്റ്ററുകളടക്കം ജനങ്ങൾ കീറിയിരുന്നെന്നും ശ്രീവാസ്തവ്.

അന്ന് ബാങ്കറായിരുന്ന തന്നെ ബി​ഗ്ബി വന്നുകണ്ട് പണം ചോദിച്ചെന്നും ഉടൻ തിരിച്ചുതരാമെന്നാണ് പറഞ്ഞിരുന്നതെന്നും വ്യക്തമാക്കി. എന്നാൽ മറ്റ് ബാ​ങ്കുകളുമായി ഇടപാടുകൾ നടത്തരുതെന്ന് താൻ നിർദേശം നൽകിയതായും ശ്രീവാസ്തവ് പറഞ്ഞു.

എബിസിഎൽ എന്ന അദ്ദേഹത്തിന്റെ കമ്പനി തകർന്നു നിന്ന സമയത്ത് സഹപ്രവർത്തകരും ബന്ധുക്കളും കൂട്ടുകാരും നിരന്തരം അമിതാഭിനെ പരിഹസിച്ചിരുന്നതായും ശ്രീവാസ്തവ് ഓർത്തെടുത്തു. കോൻ ബനേ​ഗാ ക്രോർപതിയിലൂടെ തിരികെ വന്ന ബി​ഗ്ബി ഇത്തരത്തിൽ പെരുമാറിയ എല്ലാവരെയും ജീവിതത്തിൽ നിന്നും ഒഴിവാക്കിയെന്നും ശ്രീവാസ്തവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button