തെന്നിന്ത്യൻ നടിയും ആന്ത്രാപ്രദേശ് ടൂറിസം മന്ത്രിയും വൈസിപി നേതാവുമായ റോജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാലിന് വേദനയും വീക്കവും അനുഭവപ്പെട്ട റോജ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയായിരുന്നു താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുടുംബാംഗങ്ങള്‍ക്കൊപ്പം ചെന്നൈയിലെ വീട്ടില്‍ ഇരിക്കുമ്പോൾ പെട്ടെന്ന് കാല് വേദനയും വീക്കവുമുണ്ടാവുകയായിരുന്നു. നിലവില്‍ റോജയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. വീക്കം കുറഞ്ഞതായും ഉടൻ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments