CinemaLatest NewsMollywoodWOODs

എന്തുകൊണ്ട് ക്രൂരനായ ആ കൊലപാതകിയെ കൊല്ലാതെ വിട്ടു: വിമർശിച്ച് മംമ്ത

മാതാപിതാക്കൾ കടന്നുപോകുന്ന അവസ്ഥയോർത്ത് സങ്കടമുണ്ടെന്ന് നടി കുറിച്ചു

കഴിഞ്ഞ ദിവസം പോലീസുകാർ ആശുപത്രിയിൽ വിലങ്ങില്ലാതെ എത്തിച്ച പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ മരണത്തിൽ രോഷം രേഖപ്പെടുത്തി നടി മംമ്ത.

അതേ സമയം പോലീസ് ഉദ്യോ​ഗസ്ഥരുടെ അനാസ്ഥ കൊണ്ടാണ് ഡോക്ടർ മരിച്ചതെന്ന് ആരോപിച്ച് വൻ പ്രതിഷേധമാണ് ഉയരുന്നത്. അച്ഛന്റെയും അമ്മയുടെയും ഏക മകളായിരുന്നു മരണപ്പെട്ട ഡോക്ടർ വന്ദന.

മയക്കുമരുന്ന് ഉപയോ​ഗിച്ച് മാനസിക നില തെറ്റിയ ആളുകളുടെ ഇരകളാവുകയാണോ നമ്മളെന്ന് മംമ്ത ചോദിക്കുന്നു. മാനസിക നില തെറ്റിയവരുടെ ഈ ലോകത്ത് ജീവിക്കുന്നത് ഒട്ടും സുരക്ഷിതമായി തോന്നുന്നില്ലെന്നും നടി മംമ്ത.

ഉത്തരവാദിത്തമുള്ളവരുടെ അനാസ്ഥയാണ് ഒരു ആഴ്ച്ചക്കിടയിൽ നടന്ന ഈ രണ്ട് സംഭവങ്ങളുടെയും കാരണമെന്നും നടി ആരോപിച്ചു. ബോട്ടപകടവും ഡോക്ടറുടെ മരണവും ഉദ്യോ​ഗസ്ഥരുടെ അനാസ്ഥ മൂലമെന്നാണ് നടി പറയുന്നത്.

വന്ദനയുടെ മാതാപിതാക്കൾ കടന്നുപോകുന്ന അവസ്ഥയോർത്ത് സങ്കടമുണ്ടെന്ന് നടി കുറിച്ചു. അവർ കടന്നുപോകുന്ന അവസ്ഥ സങ്കൽപ്പിക്കാൻ കഴിയില്ല. അവർക്കുണ്ടായിരുന്ന ഒരേയൊരു കുട്ടിയാണ് പോയത്, പോയവർക്ക് പോയെന്നും നടി.

 

 

 

shortlink

Related Articles

Post Your Comments


Back to top button