BollywoodCinemaLatest NewsWOODs

ദി കേരളാ സ്റ്റോറിക്ക് നികുതി ഒഴിവാക്കി യുപി സർക്കാർ: പ്രത്യേക പ്രദർശനത്തിൽ പങ്കെടുക്കാനൊരുങ്ങി മുഖ്യമന്ത്രി യോ​ഗി

കേരളാ സ്‌റ്റോറിയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളി

ദി കേരള സ്റ്റോറി എന്ന ചിത്രത്തിന് ഉത്തർപ്രദേശ് സംസ്ഥാനത്ത് നികുതി ഒഴിവാക്കി നൽകി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കൂടാതെ മുഖ്യമന്ത്രി യോ​ഗി ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം പ്രത്യേക സ്‌ക്രീനിംഗിൽ ചിത്രം കാണുമെന്നും സർക്കാർ വക്താവ് അറിയിച്ചു.

മധ്യപ്രദേശ് സർക്കാർ ചിത്രത്തിന് നേരത്തെ നികുതി ഒഴിവാക്കി നൽകിയിരുന്നു. പശ്ചിമ ബം​ഗാൾ ചിത്രം നിരോധിച്ചതിന് പിന്നാലെയാണ് യുപി ടാക്സ് ഒഴിവാക്കി നൽകിയത്.

കഴിഞ്ഞ ആഴ്ച, കേരളാ സ്‌റ്റോറിയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ വർഷം അക്ഷയ് കുമാർ നായകനായ സാമ്രാട്ട് പൃഥിരാജെന്ന ചിത്രത്തിന് യോ​ഗി സർക്കാർ നികുതി ഒഴിവാക്കി നൽകിയിരുന്നു.

2022 മാർച്ചിൽ യുപി സർക്കാർ ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിനും നികുതി ഇളവ് നൽകിയിരുന്നു. കൂടാതെ 2019 ജനുവരിയിൽ, യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാർ, സംസ്ഥാനത്തുടനീളം ഉറി: ദ സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിനും ഇളവുകൾ നൽകിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button