GeneralKollywoodLatest NewsNEWSWOODs

വാഹനാപകടക്കേസ് : നടി യാഷിക ആനന്ദിനെതിരെ വാറന്റ്

ഈ അപകടത്തിൽ യാഷിക ആനന്ദിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് വെച്ച്‌ നടന്ന വാഹനാപകടക്കേസില്‍ നടി യാഷിക ആനന്ദിനെതിരെ വാറന്റ്. ചെങ്കല്‍പ്പട്ട് കോടതിയുടേതാണ് നടപടി. ഈ മാസം 21ന് യാഷിക നേരിട്ട് ഹാജരാകാന്‍ ജഡ്ജി ഉത്തരവിട്ടെങ്കിലും അവര്‍ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് നടിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

read also: നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടികെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’: ട്രയിലർ പുറത്ത്

കഴിഞ്ഞ വര്‍ഷം ജൂലൈയിൽ നടി സുഹൃത്തുക്കളൊപ്പം പുതുച്ചേരിയില്‍ നിന്നും ചെന്നൈയിലേക്ക് സഞ്ചരിക്കവേ കാര്‍ നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ നടിയുടെ ഒരു സുഹൃത്ത് മരണപ്പെടുകയും ചെയ്തിരുന്നു. ഈ അപകടത്തിൽ യാഷിക ആനന്ദിനും ഗുരുതരമായി പരിക്കേറ്റിരുന്നു. താരത്തിന് നട്ടെല്ലിന് ശസ്ത്രക്രിയയും നടത്തിയിരുന്നു. മാസങ്ങളുടെ വിശ്രമത്തിന് ശേഷമാണ് നടി വീണ്ടും സിനിമകളില്‍ സജീവമായത്.

shortlink

Post Your Comments


Back to top button