സിനിമാ രംഗത്തും പിന്നീട് രാഷ്ട്രീയത്തിലും എപ്പോഴും വിവാദങ്ങളിലായിരുന്നു ജയലളിതയുടെ ജീവിതം. എംജിആറുമായുള്ള പ്രണയമായിരുന്നു ഇതിൽ പ്രധാന കാരണം. ഇരുവരും പിന്നീട് വൈര്യത്തിലായ സാഹചര്യവുമുണ്ടായി. ഇപ്പോഴിതാ ജയലളിതയുടെ ജീവിതത്തെക്കുറിച്ച് ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ തമിഴ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ബയിൽവൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ജയലളിതയുടെ സിനിമാ കാലഘട്ടത്തെക്കുറിച്ചും പിന്നീട് രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവിനെക്കുറിച്ചുമാണ് ബയിൽവൻ രംഗനാഥൻ സംസാരിച്ചത്. ഒരു വലിയ പടത്തിൽ രജിനികാന്തിന് ജോഡിയായി ജയലളിതയെ വിളിച്ചിരുന്നു. എന്നാൽ ജയലളിത അപ്പോഴേക്കും സിനിമയിൽ നിന്നും മാറിയിരുന്നു. രജിനികാന്തിന് ജോഡിയായി അഭിനയിക്കില്ല. കാരണം ഞാനിപ്പോൾ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കൊടുക്കുകയാണെന്ന് ജയലളിത ബോൾഡായി പറഞ്ഞു.
ബയിൽവൻ രംഗനാഥന്റെ വാക്കുകൾ :
‘സിനിമകളിൽ അഭിനയിക്കുമ്പോൾ അവരുടെ ഷോട്ട് വരുമ്പോൾ പോയി കഥാപാത്രമായി മാറും. എന്നാൽ മറ്റ് സമയങ്ങളിൽ പുസ്തകമെടുത്ത് വായിച്ച് കൊണ്ടേയിരിക്കും. സിനിമകളിൽ ചില ഡയലോഗുകൾ പറയാൻ അവർ തയ്യാറല്ലായിരുന്നു. ഈ ഡയലോഗ് ആഭാസമാണ്. അത് പറഞ്ഞാൽ ആളുകൾ സ്വീകരിക്കില്ലെന്ന് പറഞ്ഞ് മാറ്റിയ ഡയലോഗായിരുന്നു ജയലളിത പറയാറ്.
സാധാരണ പോലെ സിനിമയിലെ മാർക്കറ്റ് പോയ ശേഷം വീട്ടിലിരിക്കുകയല്ല അവർ ചെയ്തത്. തിരുമാംഗല്യം എന്ന സിനിമയിൽ അഭിനയിച്ച ശേഷം ഒരു സിനിമയിൽ അഭിനയിച്ചെങ്കിലും ആ സിനിമ പാതിയിൽ നിന്ന് പോയി. അതിന് ശേഷം അവർ അഭിനയിച്ചതേ ഇല്ല. എന്റെ അഭിനയ കരിയർ അവസാനിച്ചു ഇനി ഞാൻ രാഷ്ട്രീയത്തിലേക്കെന്ന് നടി തീരുമാനിക്കുകയായിരുന്നത്രെ.
താനും തന്റെ ജോലിയും മാത്രമായിരുന്നു ജയലളിതയ്ക്ക്. അനാവശ്യമായി ആരോടും സംസാരിക്കുന്നത് അവരുടെ ജോലിയല്ല, ഷൂട്ടിംഗിന് കൃത്യസമയത്ത് വരും. വീട്ടിൽ നിന്ന് വരുന്നതിന് മുമ്പ് അന്ന് ഏതൊക്കെ സീനുകൾ എടുക്കുന്നെന്ന് മുൻകൂട്ടി അറിയും. അതിനനുസരിച്ച് വീട്ടിൽ നിന്ന് മേക്കപ്പ് ചെയ്ത് വരും. ജയലളിതയെ പറ്റി സംസാരങ്ങൾ വന്നപ്പോഴും അത് അവർ ഗൗനിച്ചില്ല’.
Post Your Comments