എറണാകുളം ലോ കോളെജില്‍ തങ്കം സിനിമയുടെ പ്രെമോഷന്റെ ഭാഗമായി എത്തിയ നടി അപർണ ബാലമുരളിയോട് ഒരു വിദ്യാര്‍ത്ഥി മോശം പെരുമാറിയത് വലിയ വിവാദമായിരുന്നു. ഹിത, ഈ വിഷയത്തിൽ പ്രതികരിച്ച് നടന് ബിബിന്‍ ജോര്‍ജ്ജ്.
’ പെര്മിഷന് ഇല്ലാതെ ഒരു പെണ്‍കുട്ടിയുടെ അടുത്ത് അങ്ങനെ ചെയ്തത് വളരെ വലിയ തെറ്റാണ്. തിരിച്ചും ഉണ്ടാകാറുണ്ടല്ലോ. ആ പയ്യന്റെ അവസ്ഥയില്‍ ഒരു ഭീകരതയുണ്ട്. അവനും അച്ഛനും അമ്മയുമൊക്കെയുള്ളതല്ലേ. തെറ്റ് തന്നെയാണ് ചെയ്തത്. അവനൊരു ഭയങ്കര ചീത്തക്കാരനായിട്ട്, അവനൊരു പെങ്ങളുണ്ടെങ്കില്‍ ഏത് രീതിയില്‍ അവരെ ബാധിക്കുമെന്ന്… ചെയ്തത് നൂറ്റമ്പത് ശതമാനം തെറ്റാണ്.’ -ബിബിന്‍ പറഞ്ഞു.
വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ഒന്നിച്ചെത്തുന്ന വെടിക്കെട്ട് എന്ന സിനിമയുടെ പ്രമോഷന് പരിപാടിയ്ക്കിടയിലാണ് ബിബിന്‍ ഇക്കാര്യം പറഞ്ഞത്.
Post Your Comments