BollywoodCinemaGeneralIndian CinemaLatest News

ആ ചുംബനരം​ഗം വളരെ അവിചാരിതമായിരുന്നു, ഒന്നിലധികം ടേക്കുകൾ വേണ്ടി വന്നു: ഷെഫാലി ഷാ

ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജാസ്മീത് കെ റീൻ ഒരുക്കിയ ചിത്രമാണ് ‘ഡാർലിം​ഗ്സ്’. നെറ്റ്ഫ്ലിക്സിൽ റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റെഡ് ചില്ലീസ് എന്റർടെയ്‍ൻമെന്റും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ഇപ്പോളിതാ, സിനിമയിൽ തനിക്ക് ലഭിച്ച അപ്രതീക്ഷിത രം​ഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഷെഫാലി ഷാ. ചിത്രത്തിൽ റോഷൻ മാത്യു അവതരിപ്പിച്ച സുൽഫിയെ ചുംബിക്കുന്ന രം​ഗം വളരെ അവിചാരിതമായിരുന്നു എന്നാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറയുന്നത്.

Also Read: അമ്മയുടെ പേടി അതായിരുന്നു, അമ്മയെ സമാധാനിപ്പിച്ച് ഇങ്ങനെയൊന്നും നടക്കില്ലെന്ന് ഉറപ്പ് നൽകി: വിജയ് വർമ്മ പറയുന്നു

ഷെഫാലി ഷായുടെ വാക്കുകൾ:

സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ അതിലെ രണ്ട് സീനുകളാണ് ആശ്ചര്യപ്പെടുത്തിയത്. ഒന്ന് ഷംഷു സുൽഫിയെ ചുംബിക്കുന്നത്. മറ്റൊന്ന് ഷംഷുവിന്റെ പഴയ കാലം പറയുന്നത്. മധുരവും അതിലോലവുമായ നിമിഷമായിരുന്നു അത്. ചിത്രത്തിലെ സാഹചര്യം അതായിരുന്നുവെങ്കിലും കഥാപാത്രം ചെയ്ത രീതി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

സ്വാഭാവികതയ്ക്ക് വേണ്ടി ആ രംഗത്തിന് കുറച്ച് ടേക്കുകൾ ആവശ്യമായി വന്നു. അതിൽ ചിലത് രസകരമായിരുന്നു. ഞങ്ങൾ ചെയ്ത ഒരു ഷോട്ടിൽ, സുൽഫിയെ ചുംബിക്കാൻ ഓടിയെത്തിയപ്പോളേക്കും എന്റെ കയ്യിലുണ്ടായിരുന്ന ബാഗ് എന്റെ മുഖത്ത് തട്ടുകയും ഞങ്ങൾ ഇരുവരും ബാഗിൽ ചുംബിക്കുകയും ചെയ്തു. എന്നിരുന്നാലും അവസാനം, ആ രംഗം സിനിമയിൽ ഇത്ര രസമായി അവതരിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button