GeneralLatest NewsNEWS

രണ്ട് ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു, നെറ്റ്ഫ്ലിക്സ് പിരിച്ചുവിട്ടത് 150 ഓളം ജീവനക്കാരെ

പിരിച്ചുവിട്ടവരിൽ ഉന്നത റാങ്കിലുള്ള ജീവനക്കാരും ഉൾപ്പെടുന്നു

രണ്ട് ദശലക്ഷം വരിക്കാരുടെ കുറവ് പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ, സാമ്പത്തിക ലാഭമില്ലെന്ന് കാണിച്ച്‌ ആഗോള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് 150 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. യുഎസ് ആസ്ഥാനമായുള്ള ജീവനക്കാരെയാണ് കൂടുതലും പിരിച്ചുവിട്ടിരിക്കുന്നത്. നിലവില്‍ കമ്പനിയില്‍ 11,000 ജീവനക്കാരാണ്   ഉള്ളത്.

read also: കത്തുന്ന മലയിൽ നിന്നുള്ള ദൃശ്യങ്ങൾക്കൊപ്പം ടിക്ക് ടോക്ക്: നടിയ്ക്ക് നേരെ വിമർശനവുമായി സോഷ്യൽ മീഡിയ

പിരിച്ചുവിട്ടവരിൽ ഉന്നത റാങ്കിലുള്ള ജീവനക്കാരും ഉൾപ്പെടുന്നുവെന്നാണ് വിവരം. മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ ഏകദേശം 25 ജീവനക്കാരെയും എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്ന് ഏകദേശം ഒരു ഡസനോളം കരാര്‍ ജീവനക്കാരെയും നെറ്റ്ഫ്ലിക്സ് നേരത്തെ പിരിച്ചുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button