ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരാവുന്നു. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വച്ച് ജൂൺ 9 നാണ് വിവാഹം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാവുക. പിന്നീട്, മാലിദ്വീപിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി വിവാഹ വിരുന്ന് സംഘടിപ്പിക്കും.
2011-ൽ പുറത്തിറങ്ങിയ ‘ശ്രീരാമ രാജ്യം’ എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 ൽ വിഘ്നേഷ് ഒരുക്കിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തിന്റെ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2022 ൽ ഇരുവരും നേരത്തെ രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
‘കാതുവാക്കിലെ രണ്ടു കാതൽ’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. നയൻതാരയ്ക്കൊപ്പം വിജയ് സേതുപതിയും സാമന്തയും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Post Your Comments