GeneralLatest NewsMollywoodNEWS

വെറും 2300 കോടി മാത്രം, കേരളത്തിൽ കെ റെയലിന് ബദലായി കോവളം മുതൽ കാസർക്കോട് വരെ ജലപാത കൊണ്ടുവരണം: സന്തോഷ് പണ്ഡിറ്റ്

ഇന്ത്യയിൽ ഗംഗ, ബ്രംഹ്മപുത്ര, യമുന നദികളിൽ ജലപാത ജോലികളിൽ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു.

കേരളത്തിന്റെ അഭിമാന പദ്ധതിയായി ഇടതു സർക്കാർ ഉയർത്തികാട്ടുന്ന കെ റെയിലിനു നേരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി സർക്കാർ സ്ഥലമെടുത്ത് കല്ലിടുമ്പോൾ, അത് പിഴുതു പ്രതിഷേധിക്കുകയാണ് ബിജെപിയും യുഡിഎഫും. ഈ പദ്ധതിയുടെ പേരിൽ രാഷ്ട്രീയ പോരുകൾ സൈബർ ഇടങ്ങളിൽ പോലും ഉയരുന്ന സാഹചര്യത്തിൽ, കേരളത്തിൽ കെ റെയലിന് ബദലായി കോവളം മുതൽ കാസർക്കോട് വരെ ജലപാത പ്രാവർത്തികമാക്കണമെന്ന അഭിപ്രായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

read also: പഞ്ചപാണ്ഡവര്‍ക്കിടയിൽ നില്‍ക്കുന്ന പാഞ്ചാലി: വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി വിനായകന്‍

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

K- Rail നു ബദലായി കോവളം മുതൽ കാസർക്കോട് വരെ ജലപാത പ്രായോഗികം ആക്കുന്നതിനെ കുറിച്ച് ചിന്തിക്കണം . ആകെ വെറും 2,300 കോടി മാത്രമേ ചെലവ് വരുന്നുള്ളൂ . ജലപാതകൾ വഴിയുള്ള ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങളുടെ ഫലമായി ഉൾനാടൻ ജലഗതാഗതത്തിലൂടെയും (IWT) തീരദേശ ജലപാതകളിലൂടെയും ചരക്ക് ഗതാഗതം വർദ്ധിച്ചു വരികയാണ്. തീരദേശ ജലപാതകൾ 2014-15 മുതൽ 2020-21 വരെയുള്ള കാലയളവിൽ 2.76 മടങ്ങ് വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട് .

അതിവേഗ ജലപാത വന്നാൽ യാത്രാ സൗകര്യതോടൊപ്പോം വിനോദ യാത്രയും, ചരക്ക് ഗതാഗതം എളുപ്പം ആക്കുവാനും നല്ലതാണ് . 1978 ലാണ് ആസ്ട്രേലിയയിൽ മണിക്കൂറിൽ 511 KM /hour ഓടുന്ന സ്പീഡ് boat നിലവിൽ വന്നു. അതുപോലെയുള്ള ജലപാത കേരളത്തിൽ വന്നാൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്ത് വെറും ഒരു മണിക്കൂറിൽ എത്തും. Ken Warby ഉണ്ടാക്കിയ the spirit of Australia ആണ് ഇത്രയും വേഗതയിൽ പോകുന്നത് . ജലപാത പോകുന്ന വഴിയിൽ വലിയ വികസനവും നടക്കും.

ലോകത്ത് ഫ്രാൻസ് , Germany, Belgium, Netherland, Russia എന്നീ രാജ്യങ്ങളിൽ 4,800 KM വരെയുള്ള ജലപാത വളരെ വിജയകരമായി പോകുന്നുണ്ട്. The Rhines waterways , മെഡിറ്ററേനിയൻ sea to English Channel , Rhine to Atlantic Ocean etc പ്രധാന ജലപാതകൾ ആണ് .

ഇന്ത്യയിൽ ഗംഗ, ബ്രംഹ്മപുത്ര, യമുന നദികളിൽ ജലപാത ജോലികളിൽ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു.ബർമയിൽ 800 KM ജലപാതയുണ്ട്.

(വാൽകഷ്ണം .. കേരളത്തിൽ ജല ഗതാഗതം വന്നാൽ ഇപ്പോൾ K-Rail കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറക്കാം . വെറും 2300 കോടി മാത്രം ചെലവു വരൂ ..)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

shortlink

Related Articles

Post Your Comments


Back to top button