InterviewsLatest NewsNEWS

‘ഉ​യി​രേ’​ ​എ​ന്ന​ ഗാനം ​ന​ല്‍​കി​യ​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍​ ​മ​ന​സു​ ​നി​റ​ച്ച​ ​സ​ന്തോ​ഷ​ത്തി​ൽ ​നാ​രാ​യ​ണി ഗോപൻ

ര​ണ്ടു​വ​ര്‍​ഷം​ ​മുമ്പ് സീ​ ​കേ​ര​ള​യി​ല്‍​ ​സം​പ്രേ​ക്ഷ​ണം​ ​ചെ​യ്‌​ത​ ​’സ​രി​ഗ​മ​പ​’ എന്ന ​റി​യാ​ലി​റ്റി​ ​ഷോ​യി​ലൂടെ പ്രേക്ഷകരുടെ മനംകവർന്ന ഗായികയാണ് നാരായണി ഗോപൻ. പ്ര​ശ​സ്‌​ത​ ​ഗാ​യ​ക​ന്‍​ ​ക​ല്ല​റ​ ​ഗോ​പ​ന്റെ​ ​മ​ക​ളാ​യ​ ​നാ​രാ​യ​ണി ഗോപനാണ് മി​ന്ന​ല്‍​ ​മു​ര​ളി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​’​ഉ​യി​രേ​ ​ഒ​രു​ ​ജ​ന്മം​ ​നി​ന്നെ​ ​അ​റി​യാ​തെ​ ​പോ​കെ​ ​ഞാ​നും​’ എന്ന ഹിറ്റ് ഗാനം ​മി​ഥു​ന്‍​ ​ജ​യ​രാജിനൊപ്പം ആലപിച്ചിരിക്കുന്നത്. ​പ്ര​ണ​യ​വും​ ​വി​ര​ഹ​വും​ ​നി​റ​ച്ച്‌ ​മ​നു​ ​മ​ഞ്ജി​ത്ത് ​എ​ഴു​തി​ ​ഷാ​ന്‍​ ​റ​ഹ്‌​മാ​ന്‍​ ​ഈ​ണ​മി​ട്ട​ ​ഈ​ ​പാ​ട്ട് ഇ​റ​ങ്ങി​ ​നാ​ളു​ക​ള്‍​ ​പി​ന്നി​ട്ടി​ട്ടും​ ​ആ​രു​ടെ​യും​ ​മ​ന​സി​ല്‍​ ​നി​ന്നും​ ​മാ​ഞ്ഞു​പോ​യി​ട്ടി​ല്ല.​ ​ഈ​ ​പാ​ട്ട് ​ന​ല്‍​കി​യ​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍​ ​മ​ന​സു​ ​നി​റ​ച്ച​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​നാ​രാ​യ​ണി. ഇപ്പോൾ തന്റെ ഹിറ്റ് ഗാനത്തിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് നാരായണി.

നാരായണിയുടെ വാക്കുകൾ:

‘സീ​ ​കേ​ര​ള​യി​ല്‍​ ​സം​പ്രേ​ക്ഷ​ണം​ ​ചെ​യ്‌​ത​ ​’സ​രി​ഗ​മ​പ​’ ​റി​യാ​ലി​റ്റി​ ​ഷോ​യി​ല്‍​ ​ര​ണ്ടു​വ​ര്‍​ഷം​ ​മുമ്പ് ​ഞാ​ന്‍​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ന്‍​ ​ഷാ​ന്‍​ ​റ​ഹ്‌​മാ​ന്‍​ ​ആ​ ​പ​രി​പാ​ടി​യു​ടെ​ ​വി​ധി​ക​ര്‍​ത്താ​വാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​എ​ന്റെ​ ​പാ​ട്ട് ​കേ​ട്ട് ​ഇ​ഷ്‌​ട​പ്പെ​ട്ടാ​ണ് ​’​ഉ​യി​രെ​’​ ​എ​ന്ന​ ​പാ​ട്ടി​ന് ​ട്രാ​ക്ക് ​പാ​ടാ​ന്‍​ ​വി​ളി​ച്ച​ത്.​ ​കൂ​ടെ​ ​മി​ഥു​ന്‍​ ​ചേ​ട്ട​നു​ ​(​മി​ഥു​ന്‍​ ​ജ​യ​രാ​ജ്)​ ​മു​ണ്ടാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​പാട്ട് കേ​ട്ട​പ്പോ​ള്‍​ ​ഓ​കെ​യാ​ണെ​ന്ന് ​പ​റ​ഞ്ഞു.​ ​ആ​ ​സ​മ​യ​ത്ത് ​ത​ന്നെ​ ​ഷാ​നി​ക്ക​ ​ഒ​രു​ ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റി​ട്ടു​ണ്ടാ​യി​രു​ന്നു​ ​പാ​ട്ടി​നെ​ ​കു​റി​ച്ച്‌ ​പ​റ​ഞ്ഞ്.​ 2019​ ​ലാ​ണ് ​പാ​ട്ട് ​റെ​ക്കാ​ര്‍​ഡ് ​ചെ​യ്‌​ത​ത്.​ ​

കൊ​വി​ഡ് ​കാലത്താണ് ​പാ​ട്ട് ​ഫൈ​ന​ലാ​യ​ത്.​ ​ര​ണ്ടു​വ​ര്‍​ഷ​ത്തോ​ളം​ ​കാ​ത്തി​രി​ക്കേ​ണ്ടി​ ​വ​ന്നെ​ങ്കി​ലും​ ​പാ​ട്ട് ​കേ​ട്ട് ​ഈ​ ​നി​മി​ഷം​ ​വ​രെ​യു​ള്ള​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ളും​ ​ന​ല്ല​ ​വാ​ക്കു​ക​ളും​ ​അ​ത്ര​ ​സ​ന്തോ​ഷം​ ​ത​രു​ന്നു​ണ്ട്.​ ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​യി​ലൊ​ക്കെ​ ​റീ​ല്‍​സി​ലും​ ​മ​റ്റും​ ​ഈ​ ​പാ​ട്ട് ​ത​ന്നെ​ ​കാണുമ്പോൾ ​ആ​ ​സ​ന്തോ​ഷം​ ​ഇ​ര​ട്ടി​യാ​കു​ന്നു.​ ​നേ​ര​ത്തെ​ ​പാ​ട്ട് ​വ​ന്ന​പ്പോ​ള്‍​ ​ഇ​ത്ര​യ​ധി​കം​ ​പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല.​ ​സി​നി​മ​ ​ഇ​റ​ങ്ങി​ ​ആ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​ ​പാ​ട്ട് ​പു​റ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ​അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍​ ​ല​ഭി​ച്ച​ത്.​ ​

സം​വി​ധാ​ന​ ​മി​ക​വും​ ​ സി​നി​മ​യു​ടെ​ ​കൂ​ട്ടാ​യ്‌​മ​യു​മെ​ല്ലാം​ ​പാ​ട്ടി​ന്റെ​ ​ഭം​ഗി​യും​ ​വ​ര്‍​ദ്ധി​പ്പി​ച്ചു.​ ​ഷാ​നി​ക്ക​ ​ചെ​യ്‌​ത​ ​പാ​ട്ടു​ക​ളി​ല്‍​ ​എ​നി​ക്ക് ​ഏ​റ്റ​വും​ ​ഇ​ഷ്‌​ട​പ്പെ​ട്ട​ ​പാ​ട്ടാ​ണി​ത്.​ പാടുമ്പോൾ​ ​ത​ന്നെ​ ​ന​ല്ലൊ​രു​ ​പാ​ട്ടാ​ണ​ല്ലോ​ ​എന്ന ഇഷ്ടം ​ഈ​ ​പാ​ട്ടി​നോ​ടു​ണ്ട്.​ ​ഒ​രു​പാ​ട് ​ത​വ​ണ​ ​ഞാ​നും​ ​ആ​വ​ര്‍​ത്തി​ച്ചു​ ​കേ​ട്ടി​ട്ടു​ണ്ട്.​ ​മ​ന​സി​ല്‍​ ​ത​ങ്ങി​ ​നി​ല്‍​ക്കു​ന്ന​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​ഫീ​ലിം​ഗ് ​ തോന്നും. അ​തേ​ ​പോ​ലെ​ ​പ്ര​ണ​യം,​ ​വി​ര​ഹം,​ ​വേ​ദ​ന​ ​എ​ന്നി​വ​യൊ​ക്കെ​ ​ഈ​ ​പാ​ട്ടി​ലു​ണ്ട്.​ ​പാടുമ്പോൾ​ ​സി​നി​മ​യു​ടെ​ ​സി​റ്റു​വേ​ഷ​നെ​ ​കു​റി​ച്ച്‌ ​പ​റ​ഞ്ഞു​ ​ത​ന്നി​ട്ടു​ണ്ടാ​യി​രു​ന്നു.​ ​എ​ങ്കി​ല്‍​ ​പോ​ലും​ ​സി​നി​മ​ ​ കണ്ടപ്പോഴാണ്​ ​ഈ​ ​പാ​ട്ട് ​ക​ഥ​യു​മാ​യും​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യും​ ​എ​ത്ര​ത്തോ​ളം​ ​അ​ലി​ഞ്ഞു​ചേ​ര്‍​ന്നി​ട്ടു​ണ്ടെ​ന്ന് ​മ​ന​സി​ലാ​കു​ന്ന​ത്.’

shortlink

Related Articles

Post Your Comments


Back to top button