സംഗീത സംവിധായകന് എആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന് വിവാഹിതയാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഖദീജ തന്നെയാണ് വിവാഹവാര്‍ത്ത പങ്കുവച്ചത്. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്. ഖദീജയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 29 ന് വിവാഹനിശ്ചയം കഴിഞ്ഞു
‘ദൈവാനുഗ്രഹത്തില്‍ റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദുമായുള്ള എന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. ഡിസംബര്‍ 29ന് എന്റെ പിറന്നാള്‍ ദിനത്തില്‍ അടുത്ത ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍’.- റിയാസദ്ദീന്റെയും തന്റേയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഖദീജ കുറിച്ചു.
ഖദീജ, റഹീമ, അമീന് എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആര് റഹ്മാന് സൈറാ ബാനു ദമ്ബതികള്‍ക്ക്. ബുര്‍ഖ ധരിച്ച് മാത്രം പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഖദീജ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
Post Your Comments