
യുവനടന്മാരിൽ ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്. ഓരോ ചിത്രത്തിലെയും കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കായി ഏതറ്റം വരെയും പോകാൻ മടിയിലാത്ത താരം വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി മനസ്സുകളിൽ ഇടം നേടി. ഇപ്പോൾ തന്റെ കുടുംബത്തെ കുറിച്ചും അവരുടെ സപ്പോർട്ടിനെ കുറിച്ചുമെല്ലാം പറയുകയാണ് താരം. ഒപ്പം മക്കളോടുള്ള തന്റെ സ്നേഹവും അവർ എങ്ങിനെയുള്ളവരാകണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും പറയുന്നു.
ടോവിനോയുടെ വാക്കുകൾ :
‘കുടുംബത്തിന്റെ സപ്പോര്‍ട്ടിലാണ് സിനിമയ്ക്കു വേണ്ടി കൂടുതല്‍ സമയം ചെലവിടുന്നത്. എന്റെ കരിയര്‍ മനസിലാക്കി അതിനു വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നവരാണ് ഭാര്യയും മക്കളും. ഒരു ലൊക്കേഷനില്‍ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് അവർ എന്റെ കൂടെ യാത്ര ചെയ്യുന്നുണ്ട്. എന്റെ ജോലിയും നടക്കും, അവര്‍ക്ക് പുതിയ സ്ഥലങ്ങളും കാണാം. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളില്‍ ഒരുമിച്ച് പുറത്ത് പോയി ഭക്ഷണം കഴിക്കുകയോ കറങ്ങുകയോ ഒക്കെ ചെയ്യാമല്ലോ. എല്ലാ ദിവസവും കാണാനും അരമണിക്കൂറാണെങ്കില്‍ അത്രയും സമയം ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഇരിക്കാനും കഴിയുന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്.
കുടുംബവുമായി വളരെ അറ്റാച്ച്ഡ് ആയിട്ടുള്ള ആളാണ് ഞാന്‍. മക്കളെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ലൊക്കേഷനില്‍ എനിക്കൊപ്പം അവരെയും കൊണ്ട് പോകുന്നത്. മക്കള്‍ സ്വന്തം നിലയില്‍ ജീവിതം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന അച്ഛനാണ് ഞാന്‍. എന്റെ അപ്പന് അങ്ങനെയാണ് ഞങ്ങളെ വളര്‍ത്തിയത്. അപ്പന്റെ അഡ്രസിലല്ല ഞാന്‍ സിനിമയില്‍ വന്നത്. എന്റെ മക്കളും അങ്ങനെയാവണം ജീവിതം തെരഞ്ഞെടുക്കേണ്ടത്. അതിനുള്ള സ്വാതന്ത്ര്യം കൊടുത്തേ ഞാനവരെ വളര്‍ത്തുകയുള്ളു’- ടോവിനോ പറഞ്ഞു.
Post Your Comments