കൊച്ചി : അങ്കമാലി ഡയറീസില്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ശ്രുതി ജയന്. രാജേഷ് ടച്ച് റിവര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദഹ്നി എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് പ്രവേശിക്കുകയാണ് ശ്രുതി. ഫെസ്റ്റിവല്‍ ചിത്രമായ ദഹ്നിയുടെ ഡബ്ബിംഗ് അടുത്ത ആഴ്ച മുംബെയില്‍ ആരംഭിക്കും.
ജെ.ഡി ചക്രവര്‍ത്തി, തനിഷ്ക ചാറ്റര്‍ജി എന്നിവര്‍ക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രുതി, പല്ലവി എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് അഭിനയിക്കുന്നത് . ഒറീസയിലെ ജുഗല്‍ കാടുകളില്‍ വച്ചാണ് ചിത്രീകരണം പൂർത്തിയായത്.
നാലുവര്‍ഷം കൊണ്ട് നാല് ഭാഷകളില്‍ അഭിനയസാന്നിദ്ധ്യം അറിയിച്ച ശ്രുതി ജയന് തമിഴില്‍ കാക്കി, അഗ്നി എന്നീ സിനിമകളിലാണ് അഭിനയിച്ചത്. തമിഴിലും തെലുങ്കിലും അഭിനയിച്ച ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ശ്രുതിയുടെ ആദ്യ തെലുങ്ക് വെബ് സീരീസ് ഗോഡ്സ് ഒഫ് ധര്‍മ്മപുരി (GOD) ഹിറ്റ് ചാര്‍ട്ടിലാണ് ഇപ്പോഴും.
Post Your Comments