Uncategorized

വെള്ളി​ത്തി​രയി​ല്‍ നാൽപ്പതിന്റെ നിറവിൽ ഇ​ന്ദ്ര​ന്‍​സ്

1981-ൽ കോസ്റ്റ്യൂം ഡിസൈനറായും നടനായും സിനിമാ ജീവിതം ആരംഭിച്ച് ​മ​ല​യാ​ള​ത്തി​ലും​ ​ത​മി​ഴി​ലു​മാ​യി​ ​നാ​നൂ​റി​ല​ധി​കം​ ​സി​നി​മ​ക​ളി​ല്‍​ ​പകർന്നാടിയ അഭിനയ സമ്പത്തുമായി ​ഇ​ന്ദ്ര​ന്‍​സ് ​ വെള്ളി​ത്തി​രയി​ല്‍ ​ 40​ ​വ​ര്‍​ഷം​ ​പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ്. അ​മ​ച്വ​ര്‍​ ​നാ​ട​ക​ങ്ങ​ളി​ലൂടെ അഭിനയത്തിൽ ഹരിശ്രീ കുറിച്ച ഇന്ദ്രൻസ് അ​ന്ത​രി​ച്ച​ ​ഡ​ബിം​ഗ് ​ആ​ര്‍​ട്ടി​സ്റ്റ് ​ആ​ന​ന്ദ​വ​ല്ലി​യു​ടെ​ ​ആ​ദ്യ​ ​ഭ​ര്‍​ത്താ​വും​ ​സം​വി​ധാ​യ​ക​ന്‍​ ​ദീ​പ​ന്റെ​ ​പി​താ​വു​മാ​യ​ ​വെ​ളി​യം​ ​ച​ന്ദ്ര​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ‘​ഇ​തും​ ​ഒ​രു​ ​ജീ​വി​തം​’ ​എ​ന്ന​ ​സി​നി​മ​യിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തിയത്. സു​കു​മാ​ര​നും​ ​ജ​ഗ​തി​യും​ ​തി​ക്കു​റി​ശി​യും​ ​ക​ല്പ​ന​യും​ ​ക​ന​ക​ദു​ര്‍​ഗ​യു​മൊ​ക്കെ​ ​അ​ഭി​ന​യി​ച്ച​ ​ആ​ ​സി​നി​മ​യി​ല്‍​ ​ഇ​ന്ദ്ര​ന്‍​സും​ ​ചെ​റി​യൊ​രു​ ​വേ​ഷം​ ​ചെ​യ്തു.​ ​വ​സ്ത്രാ​ല​ങ്കാ​ര​ ​സ​ഹാ​യി​യാ​യി​ ​ഇ​ന്ദ്ര​ന്‍​സ് ​തു​ട​ക്ക​മി​ട്ട​തും​ ​ആ​ ​സി​നി​മ​യി​ല്‍​ ​ത​ന്നെ.

സി​ബി​ ​മ​ല​യി​ലി​ന്റെ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന രാ​ജീ​വ് ​രം​ഗ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​’കു​ഞ്ഞ​മ്മ​യും​ ​കൂ​ട്ടു​കാ​രും’​ ​എ​ന്ന​ ​സീ​രി​യ​ലി​ലാ​ണ് ഇ​ന്ദ്ര​ന്‍​സി​ന് ​ശ്ര​ദ്ധേ​യ​മാ​യ​ ​വേ​ഷം​ ​ല​ഭി​ക്കു​ന്ന​ത്.​ ​തു​ട​ര്‍​ന്ന് ​സി​നി​മ​ക​ളി​ലും​ ​ശ്ര​ദ്ധേ​യ​ ​വേ​ഷ​ങ്ങ​ള്‍​ ​ല​ഭി​ച്ച്‌ ​തു​ട​ങ്ങി.​ ​മാ​ല​യോ​ഗ​ത്തി​ന്റെ​ ​സെ​റ്റി​ല്‍​വ​ച്ച്‌ ​രാ​ജീ​വ് ​രം​ഗ​നു​മാ​യു​ള്ള​ ​പ​രി​ച​യ​മാ​ണ് ​ഇ​ന്ദ്ര​ന്‍​സി​നെ​ ​മി​നി​സ്ക്രീ​നി​ലെ​ത്തി​ച്ച​ത്.

ആ​ദ്യ​ ​സി​നി​മ​യാ​യ​ ​’ഇ​തും​ ​ഒ​രു​ ​ജീ​വി​ത​’ത്തി​ന്റെ​ ​അ​സോ​സി​യേ​റ്റ് ആയിരുന്ന​ ​സു​രേ​ഷ് ​ഉ​ണ്ണി​ത്താ​നാ​യി​രു​ന്നു ​ന​മു​ക്ക് ​പാ​ര്‍​ക്കാ​ന്‍​ ​മു​ന്തി​രി​ത്തോ​പ്പു​ക​ളി​ല്‍ പ​ത്മ​രാ​ജ​ന്റെയും അ​സോ​സി​യേ​റ്റ്.​ ‘അ​മ​ച്വ​ര്‍​ ​നാ​ട​ക​ങ്ങ​ളി​ല്‍​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ന്ദ്ര​ന്‍​സി​നും​ ​ഒ​രു​ ​വേ​ഷം​ ​കൊ​ടു​ക്ക​ണ’മെ​ന്ന സു​രേ​ഷ് ​ഉ​ണ്ണി​ത്താ​ന്റെ ശുപാർശയിൽ ന​മു​ക്ക് ​പാ​ര്‍​ക്കാ​ന്‍​ ​മു​ന്തി​രി​ത്തോ​പ്പു​ക​ള്‍​ ​മു​ത​ലു​ള്ള​ ​ത​ന്റെ​ ​ഒ​ട്ടു​ മി​ക്ക​ ​ചി​ത്ര​ങ്ങ​ളി​ലും​ ​പ​ത്മ​രാ​ജ​ന്‍​ ​ഇ​ന്ദ്ര​ന്‍​സി​ന് ​വേ​ഷം​ ​ന​ല്‍​കി.

രാ​ജ​സേ​ന​ന്റെ​ ​സി.​ഐ.​ഡി​ ​ഉ​ണ്ണി​ക്കൃഷ്ണ​ന്‍​ ​ബി.​എ,​ ​ബി.​എ​ഡ് ​ആ​ണ് ​ചി​രി​വ​ഴി​യി​ല്‍​ ​ഇ​ന്ദ്ര​ന്‍​സി​ന് ​ബ്രേ​ക്കാ​യ​ത്.​ ​പി​ന്നാ​ലെ​ ​വ​ന്ന​ ​അ​നി​യ​ന്‍​ ​ബാ​വ​ ​ചേ​ട്ട​ന്‍​ ​ബാ​വ,​ ​കി​ലു​കി​ല്‍​ പമ്പരം, ​ത്രീ​മെ​ന്‍​ ​ആ​ര്‍​മി​ ​തു​ട​ങ്ങി​നിരവധി ​സി​നി​മ​ക​ള്‍​ ​ഇ​ന്ദ്ര​ന്‍​സ് ​ത​രം​ഗം ​ത​ന്നെ​ ​സൃ​ഷ്ടി​ച്ചു.

ഹാ​സ്യ​ ​ന​ട​നി​ല്‍​ ​നി​ന്ന് ​സ്വ​ഭാ​വ​ന​ട​നി​ലേ​ക്കു​ള്ള​ ​ഇ​ന്ദ്ര​ന്‍​സി​ന്റെ​ ​ചു​വ​ടു​വ​യ്പ്പി​ന് ​തു​ട​ക്ക​മി​ട്ട​ത് ടി.​വി.​ ​ച​ന്ദ്ര​ന്റെ​ ​ക​ഥാ​വ​ശേ​ഷ​ൻ എന്ന ചിത്രത്തിലൂടെയാണ്. അ​പ്പോ​ത്തി​ക്ക​രി,​ ​ആ​ളൊ​രു​ക്കം,​ ​ആ​ട്,​ ​ഹോം​ ​വേ​ലു​ക്കാ​ക്ക​ ​ഒ​പ്പ് ​ക,​ ​തൃ​ശൂ​ര്‍​പൂ​രം, ​ക​മ്മാ​ര​ ​സം​ഭ​വം​ ​തു​ട​ങ്ങി​യ​ ​സി​നി​മ​ക​ളൊ​ക്കെ​ ​ഇ​ന്ദ്ര​ന്‍​സ് ​എ​ന്ന​ ​അ​ഭി​നേ​താ​വി​ന്റെ​ ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യത്യസ്തമായ മുഖമാണ് ​കാ​ണി​ച്ച്‌ ​ത​ന്ന​ത്.

​ഇ​ന്ദ്ര​ന്‍​സ് ​ഇ​പ്പോ​ള്‍​ ​അ​ഭി​ന​യി​ക്കു​ന്ന​ത് വി​ന​യ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പത്തൊമ്പതാം ​​നൂ​റ്റാ​ണ്ടി​ലാ​ണ് .​ ​പാ​ല​ക്കാ​ട് ​അ​വ​സാ​ന​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​കേ​ളു​വെ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ഇ​ന്ദ്ര​ന്‍​സ്​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments


Back to top button