GeneralLatest NewsNEWS

‘ജോ​ജു സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് മാ​ന്യ​ന്‍ ന​ടി​ക്കാ​ന്‍ ശ്ര​മി​ക്കുന്നു’: കെ. ​ബാ​ബു എം​എ​ല്‍​എ

കൊ​ച്ചി: ജോ​ജു സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് മാ​ന്യ​ന്‍ ന​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​വാ​ണെന്ന് വി​മ​ര്‍​ശ​ന​വു​മാ​യി കെ. ​ബാ​ബു എം​എ​ല്‍​എ രംഗത്ത് . ​കൊ​ച്ചി​യി​ലെ കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നി​ടെ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​ത് ജോ​ജു​വാ​ണെന്നും, വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ജോ​ജു​വു​മാ​യി ഒ​ത്തു​തീ​ര്‍​പ്പി​ന് ശ്ര​മി​ച്ച​തെന്നും അദ്ദേഹം പറഞ്ഞു . ഒ​ത്തു​തീ​ര്‍​പ്പി​ല്‍​ നി​ന്ന് ജോ​ജു​വി​നെ പി​ന്തി​രി​പ്പി​ച്ച​ത് സി​പി​എ​മ്മാ​ണെ​ന്നും ബാ​ബു ആ​രോ​പി​ച്ചു.

‘കോൺഗ്രസുമായുള്ള ഒത്തുതീർപ്പു ചർച്ചയിൽ നിന്ന് നടൻ ജോജു ജോർജിനെ പിന്തിരിപ്പിച്ചതു സിപിഎം ആണ്. ഒരു സിപിഎം എംഎൽഎയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പു വേണെന്ന ആവശ്യം ഉയർന്നതോടെയാണ് ചർച്ച നടക്കാതെ പോയത്. കോൺഗ്രസ് നേതാക്കളിൽ ഒരാളെ അറസ്റ്റു ചെയ്തെങ്കിലും ബാക്കിയുള്ളവരുടെ അറസ്റ്റ് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ജോജുവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചത്. നടന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടായിരുന്നു ഒത്തുതീർപ്പു ശ്രമം. എന്നാൽ തന്റെ കാർ നന്നാക്കി നൽകുകയും അവഹേളിച്ച കോൺഗ്രസ് പരസ്യമായി മാപ്പു പറയുകയും വേണമെന്നു ജോജു ആവശ്യപ്പെട്ടു. ഇതോടെയാണ് ഒത്തുതീർപ്പു നീക്കത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയത്. അറസ്റ്റിലായ പ്രതിയുടെ ജാമ്യഹർജിയിൽ കക്ഷി ചേരാൻ ജോജു ശ്രമിക്കുകയും ചെയ്തു. ഉപരോധ സമരത്തിനിടെ ജോജു മനഃപൂർവം പ്രകോപനം നടത്തുകയായിരുന്നു’. കെ.ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button