ചെന്നൈ: ചലച്ചിത്ര സംഗീത സംവിധായകനും പ്രശസ്ത സംഗീതജ്ഞനുമായ വി ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ കല്യാണിയമ്മാള്‍ (93 ) അന്തരിച്ചു. വാര്‍ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
1948 ലാണ് ദക്ഷിണാമൂര്‍ത്തിയും കല്യാണിയമ്മാളും വിവാഹിതരാവുന്നത്. നാഗര്‍കോവില്‍ സ്വദേശിനിയായ കല്യാണിയമ്മാള്ക്ക് അപ്പോള്‍ 17 വയസായിരുന്നു പ്രായം. വിവാഹശേഷം ദക്ഷിണാമൂര്‍ത്തിയുടെ സംഗീതപരിപാടികള്‍, അഭിമുഖങ്ങള്‍, റെക്കോര്‍ഡിങ് തുടങ്ങിയവയുടെ മേല്‍നോട്ടം ഇവര്‍ക്കായിരുന്നു. സംഗീത സംവിധാനത്തിന് മരണാനന്തര ബഹുമതിയായി ദക്ഷിണാമൂര്‍ത്തിക്കു ലഭിച്ച കേരള സംസ്ഥാന പുരസ്കാരം ചെന്നൈയില്‍ കല്യാണിയമ്മാളിനാണ് കൈമാറിയത്.
മക്കള്‍: വെങ്കിടേശ്വരന്, വിജയ, ഗോമതി. മരുമക്കള്‍: ലളിത, ആനന്ദ്, പരേതനായ രാമസുബ്രഹ്മണ്യം.
Post Your Comments