GeneralLatest NewsNEWS

മകന് വേണ്ടി മധുരം ഉപേക്ഷിച്ച് നവരാത്രി വൃതമെടുത്ത് ​ഗൗരി: ‘മന്നത്തി’ൽ ഇക്കുറി ആഘോഷമില്ല

മുംബൈ : ജയിലിൽ കഴിയുന്ന മകൻ ആര്യന് വേണ്ടി നവരാത്രി ദിനത്തിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളുമായി അമ്മ ഗൗരി. അഭീഷ്ട സിദ്ധിക്കുള്ള പൂജകളും പ്രാർത്ഥനകളുമാണ് മകനായി ഗൗരി ഖാൻ അനുഷ്ഠിക്കുന്നതെന്നാണ് റിപ്പോർട്ട്.

​ഗൗരി ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച്  പ്രാർത്ഥനയിലാണെന്നും, സങ്കടവും ദേഷ്യവും കാരണം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഷാരൂഖെന്നും താരങ്ങളോട് അടുത്ത വൃത്തങ്ങൾ‌ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആര്യന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാം​ഗങ്ങളും സുഹൃത്തുക്കളുമെങ്കിലും ജാമ്യ ഹര്‍ജി വിധി പറയാൻ ഒക്ടോബര്‍ 20-ലേക്ക് മാറ്റി.

ഷാരൂഖിന്റെ പുതിയ ചിത്രങ്ങളായ പത്താന്റെയും അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയുടെയും ചിത്രീകരണം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button