GeneralLatest NewsNEWSSocial Media

അവര്‍ ഞങ്ങളെ കൊല്ലാനാണ് വരുന്നത്, ജനങ്ങളെ നിങ്ങൾ നിശബ്ദരാകരുത്: അപേക്ഷയുമായി സംവിധായിക, വീഡിയോ

അഫ്ഗാനിലെ ജനങ്ങളുടെ നിസ്സാഹാസ്ഥ വിവരിച്ച് സഹ്‌റാ കരീമി നേരേേത്തയും രംഗത്ത് വന്നിരുന്നു

താലിബാൻ അധിനിവേശ അഫ്​ഗാനിലെ ജനങ്ങളു‌ടെ നിസ്സാഹാസ്ഥ വിവരിച്ച് അഫ്​ഗാൻ സംവിധായികയും നിര്‍മാതാവുമായ സഹ്റാ കരീമി വീണ്ടും രംഗത്തെത്തി. ഈ വലിയ ലോകത്തിലെ ജനങ്ങളെ, നിശബ്ദരാകരുത്. അവര്‍ ഞങ്ങളെ കൊല്ലാനാണ് വരുന്നത് എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട്‌ സഹ്റ പറയുന്നു.

‘ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം, ഈ വലിയ ലോകത്തിലെ ജനങ്ങളെ, നിശബ്ദരാകരുത്. അവര്‍ ഞങ്ങളെ കൊല്ലാനാണ് വരുന്നത്- സഹ്‌റ കരീമി പറഞ്ഞു’.

അഫ്ഗാനിലെ ജനങ്ങളുടെ നിസ്സാഹാസ്ഥ വിവരിച്ച് സഹ്‌റാ കരീമി നേരേേത്തയും രംഗത്ത് വന്നിരുന്നു. ‘തങ്ങളുടെ കലാകാരന്‍മാരെയും സാധരണ ജനങ്ങളെയും അവര്‍ കൊന്നൊടുക്കകയാണ്. ഇത് തുടര്‍ന്നാല്‍ സിനിമയ്ക്ക് വേണ്ടി താന്‍ ഇത്രകാലം കഠിനാധ്വാനം ചെയ്തതെല്ലാം ഉടന്‍ തന്നെ വീഴാന്‍ സാധ്യതയുണ്ട്. കൂടാതെ താനും മറ്റ് സിനിമ പ്രവര്‍ത്തകരും ആയിരിക്കും താലിബാന്റെ ഹിറ്റ് ലിസ്റ്റിലെ അടുത്ത ഇരകള്‍. അതിനാല്‍ ഈ ലോകം അഫ്ഗാനിസ്ഥാനികളെ ഉപേക്ഷിക്കാതിരിക്കാന്‍ ദയവായി സഹായിക്കണം എന്ന്’ സഹ്‌റാ കരിമി കത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button