തെന്നിന്ത്യന്‍ മുൻനിര നായികമാരിൽ ഒരാളായിരുന്ന സോണിയ അഗര്‍വാളും ഓർഡിനറി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി ശ്രിത ശിവദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ഗ്രാന്‍ഡ്മാ’. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം നാളെ മുതൽ കേരളത്തിൽ ആരംഭിക്കും.
സോണിയ അഗര്‍വാളും ശ്രിത ശിവദാസും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവാഗതനായ അന്‍ഷി രാജാണ് ഗ്രാന്‍ഡ്മായുടെ സംവിധായകന്. ജി.എം.എ ഫിലിംസിന്റെ ബാനറില്‍ ജയരാജ്.ആര്, വിനായക സുനി എന്നിവര്‍ ചേര്‍ന്നാണ് ഈ ദ്വിഭാഷാ ചിത്രം നിര്‍മ്മിയ്ക്കുന്നത്. കഥയും തിരക്കഥയും ഷിബിന്‍.എന്‍, സംഭാഷണം അബ്ദുള്‍ നിസാം, ഛായാഗ്രഹണം സോണി സുകുമാരന്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ ഷിജിന്‍ലാല്‍. എസ്.എസ് , പ്രൊഡക്ഷന്‍ കണ്ട്രോളര് സുനില്‍ തിരുവല്ലം, പി.ആര്.ഒ എ.എസ് പ്രകാശ്, ആര്‍ട്ട് വിഷ്ണു എരുമേലി, മേയ്ക്കപ്പ് അമല്‍ദേവ്, കോസ്റ്റ്യൂം അജി മുളമുക്ക് , ആക്ഷന്‍ ഡ്രാഗണ്‍ ജിറോഷ്, അസോസിയേറ്റ് ക്യാമറാമാന് വരുണ്‍ പ്രസാദ് എന്നിവരാണ് അണിയറയിലുള്ളത്.
ബാലതാരം പൗര്‍ണ്ണമിയും ഈ സിനിമയില്‍ മുഴുനീള വേഷത്തിലുണ്ട്. മറ്റ് കഥാപാത്രങ്ങളെ മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങള്‍ അവതരിപ്പിക്കും. ഏപ്രില്‍ – മെയ് മാസങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാകും.
Post Your Comments