GeneralLatest NewsMollywoodNEWSSocial Media

“ജന്മദിനാശംസകൾ ബിഗ് ബ്രദർ !”; മുരളി ഗോപിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്‍റെ പ്രിയ താരം…

"ഓരോ ജന്മദിനവും പരിവർത്തനത്തിന്‍റെ ഓർമ്മപ്പെടുത്തലാണ്" - മുരളി ഗോപി

മാർച്ച് 4, നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ജന്മദിവസമാണ്. ചലച്ചിത്ര ലോകത്ത് വിസ്മയം തീർത്ത അതുല്യ പ്രതിഭയായ ഭരത് ഗോപി എന്ന അച്ഛന്‍റെ പാത പിന്തുടർന്ന് കൊണ്ട് മറ്റൊരു വിസ്മയമായി മുന്നേറുകയാണ് മുരളി ഗോപി എന്ന മകൻ.

Read Also: സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കി തമന്ന ; ചിത്രങ്ങളുമായി താരം

“ഓരോ ജന്മദിനവും പരിവർത്തനത്തിന്‍റെ ഓർമ്മപ്പെടുത്തലാണ്” എന്നാണ് മുരളി ഗോപി തന്‍റെ ജന്മദിനത്തെ വിലയിരുത്തുന്നത്.

https://www.facebook.com/murali.gopy/posts/2906534849590638

ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധിപേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. “വൺ” സിനിമയിലെ മുരളിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മെഗാ സ്റ്റാർ മമ്മൂട്ടി താരത്തിന് ആശംസകൾ നേർന്നത്.

https://www.facebook.com/Mammootty/posts/275977753892233

Read Also: എ​ങ്ങ​നെ​യും​ ​വാ​ർ​ത്ത​ ​സൃ​ഷ്ടി​ക്കാ​നാ​ണ് ​ചി​ല​ർ​ക്കി​ഷ്ടം : ഹണിറോസ്

അതേസമയം മുരളി ഗോപിയ്ക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് നടൻ പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. പൃഥ്വിയുടെ ആശംസ ഇങ്ങനെ; “ജന്മദിനാശംസകൾ ബിഗ് ബ്രദർ ! സിനിമകൾക്കും, സ്വപ്നങ്ങൾക്കും, സിനിമയെ പറ്റിയുള്ള സംസാരം അവസാനിക്കാത്ത രാത്രികൾക്കും! ഇത് നിങ്ങളുടെ ഏറ്റവും മികച്ച വർഷമായിരിക്കട്ടെ”.

https://www.instagram.com/p/CL-6LBWAMMW/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button