
പൊതുവേദികളിൽ എപ്പോഴും ഫാഷനബിളായി പ്രത്യക്ഷപ്പെടുന്ന താരമാണ് മൗനി റോയ്. ഇപ്പോഴിതാ ഫ്ലോറൽ സിൽക്ക് സാരി ധരിച്ച് ഒരു അപ്സരസിനെ പോലെ ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. താജ് മഹൽ ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾക്ക് പശ്ചാത്തലമായി ഒരുങ്ങിയത്.
https://www.instagram.com/p/CLrKuYspOwV/?utm_source=ig_web_copy_link
മൗനി റോയ് അടുത്തിടെ താജ്മഹൽ സന്ദർശിച്ചിരുന്നു. താജ് മഹലിന് മുന്നിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
Read Also: പുതു തലമുറയിലെ ഏറ്റവും ഇഷ്ടപ്പെട്ട നടനും നടിയും: ജോമോള്‍ പറയുന്നു
25,000 രൂപയാണ് താരം അണിഞ്ഞിരിക്കുന്ന ഫ്ലോറൽ സാരിയുടെ വില. വൈറ്റ് സ്ലീവ് ലെസ് ബ്ലൗസ് ആണ് മൗനി സാരിക്കൊപ്പം ധരിച്ചിട്ടുള്ളത്. സാഫ്രോൺ നിറത്തിലുള്ള റോസപൂവ് ആണ് സാരിയിലെ പ്രധാന ഡിസൈൻ. ഇതിൽ എംബ്രയിഡറി ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്.
Post Your Comments