മലയാളത്തിന്റെ പ്രിയ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങില്‍ നിറസാന്നിധ്യമായി നടൻ മോഹന്‍ലാല്‍. ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന് ഡോ എമില്‍ വിന്‍സന്റിന്റെയും മനസമ്മതമാണ് നടന്നത്.
read also:എന്നെ ഭാര്യയായി സ്വീകരിക്കാന്‍ പറ്റില്ലെന്ന് സീരിയല്‍ നടൻ പറഞ്ഞു; മഞ്ജു സുനിച്ചന് പറയുന്നു
ചടങ്ങില്‍ കാരണവരുടെ സ്ഥാനം അലങ്കരിച്ച മോഹന്‍ലാൽ പള്ളിയില്‍ വെച്ചു നടന്ന മനസമ്മത ചടങ്ങുകളും തീര്‍ന്ന ശേഷമാണ് മടങ്ങിയത്.കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
read also:നടൻ കിച്ചു ടെല്ലസും നടി റോഷ്നയും വിവാഹിതരായി ; ആശംസകളുമായി താരങ്ങൾ
സെപ്റ്റംബറില്‍ നടന്ന വിവാഹ നിശ്ചയത്തിലും മോഹന്‍ലാല്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Post Your Comments