കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം ഇന്ന് ജീവിക്കുന്ന ശ്രീലങ്കൻ തമിഴരുടെ കഥപറയുന്ന ഷെറിഫ് ഈസയുടെ പുതിയ ചിത്രം “ആണ്ടാൾ” ന്റെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ ചിത്രീകരണം നാളെമുതൽ ഗവിയിൽ ആരംഭിക്കുമെന്ന് ഷെറിഫ് ഈസ പറഞ്ഞു.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‍കാരം ലഭിച്ച കാന്തൻ ദ ലവർ ഓഫ് കളറിന്റെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധേയനാണ് ഷെറിഫ് ഈസ.
ഇർഷാദ് അലി, അബിജ, ധന്യ അനന്യ, സാദിഖ് തുടങ്ങിയവർക്കൊപ്പം ശീലങ്കൻ തമിഴരും ചിത്രത്തിൽ വേഷമിടുന്നു. പ്രമോദ് കൂവേരി രചന നിർവ്വഹിക്കുന്നു.ധനുഷ്കോടിയും ശ്രീലങ്കയുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.എന്റെ ആദ്യ ചിത്രമായ കാന്തൻ – ദ ലവർ ഓഫ് കളറിൽ ഒപ്പമുണ്ടായവരെ കൂടെ നിർത്തിക്കൊണ്ട് തന്നെയാണ് ഈ സിനിമയും ചെയ്യുന്നതെന്ന് ഷെറിഫ് ഈസ പറയുന്നു.
Leave a Comment