BollywoodGeneralLatest News

കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു; 20 ആം വയസില്‍ അച്ഛനൊപ്പം ടിവി ഷോയുടെ ഓഡീഷന് പോയപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് നടി

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖല

ബോളിവുഡില്‍ വിജയം നേടിയ മലയാളി താരമാണ് വിദ്യബാലന്‍. തനിക്ക് 20 ആം വയസില്‍ ഒരു ടിവി ഓഡിഷന് പോയപ്പോള്‍ ഉണ്ടായ ഒരനുഭവം തുറന്നു പറയുകയാണ് താരം.

” അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍. അവടെ ചെന്നപ്പോള്‍ കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു.ഞാന്‍ അയാളോട് ചോദിച്ചു നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന്? അയാള്‍ വല്ലാതായി.എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല. എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്.” സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖലയില്‍ അതല്പം കൂടുതലാണെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button