മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മേഘ്നാ രാജ്. പത്തു വർഷത്തെ സൗഹൃദത്തിന് പിന്നാലെയാണ് കന്നഡ നടന് ചിരഞ്ജീവിയും താരവും വിവാഹിതരായത്. എന്നാല്‍ ദാമ്പത്യ ജീവിതത്തിന്റെ രണ്ടാം വർഷത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ചിരഞ്ജീവിയുടെ മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ആ വിയോഗം. നാലുമാസം ഗർഭിണിയായ മേഘ്ന ചിരുവിന്റെ നെഞ്ചിൽ വീണ കരയുന്ന ആ രംഗം ആരാധകരിലും വേദനയുളവാക്കി. ഇൻസ്റ്റഗ്രാമിൽ പേര് മാറ്റിയിരിക്കുകയാണ് മേഘ്ന ഇപ്പോൾ.
മേഘ്നാരാജ് എന്ന പേര് മേഘ്ന രാജ് സർജ എന്ന് മാറ്റിയിരിക്കുകയാണ് താരം. ഭർത്താവ് തന്നെ വിട്ടു പോയപ്പോൾ പോലും ആ പേര് തന്റെ പേരിനോട് ചേർത്ത് പിടിക്കുന്ന മേഘ്നയ്ക്ക് പിന്തുണയുമായി ആരാധകരും രംഗത്തെത്തി. മേഘ്നയ്ക്ക് ചിരുവിനോടുള്ള സ്നേഹം ഇതിൽനിന്നും വ്യക്തമാവുകയാണ് എന്ന് ആരാധകർ പറയുന്നു.
Post Your Comments