GeneralLatest NewsTV Shows

ഇങ്ങനെ ഒരു അവസ്ഥയില്‍ ചോദിക്കാന്‍ പാടുണ്ടോ എന്നറിയില്ല; പണം ഈ പാവങ്ങള്‍ക്ക് കൊടുക്ക്‌, എന്നിട്ട് ഒരു പോസ്റ്റിടു; ആര്യയ്ക്ക് എതിരെ വിമര്‍ശനം

പറ്റുന്ന പോലെ നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ചു ഒന്ന് ശ്രമിച്ചൂടെ ?? ഇങ്ങനെ ഒരു അവസ്ഥയില്‍ ചോദിക്കാന്‍ പാടുണ്ടോ എന്നറിയില്ല പക്ഷെ പറ്റുന്നവര്‍ ഇവരെ ഒന്ന് സഹായിക്കണം

ജനപ്രിയ അവതാരകയാണ് ആര്യ. ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ആര്യ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് അസുഖബാധിതനായി കഴിയുന്നൊരാളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആര്യയെത്തിയിരുന്നു.

”ഇതുപോലെ എത്രയോ ജീവിതങ്ങള്‍ ഉണ്ട് , എല്ലാവരെയും ചിലപ്പോള്‍ സഹായിക്കാന്‍ പറ്റി എന്ന് വരില്ല എന്നാലും പറ്റുന്ന പോലെ നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ചു ഒന്ന് ശ്രമിച്ചൂടെ ?? ഇങ്ങനെ ഒരു അവസ്ഥയില്‍ ചോദിക്കാന്‍ പാടുണ്ടോ എന്നറിയില്ല പക്ഷെ പറ്റുന്നവര്‍ ഇവരെ ഒന്ന് സഹായിക്കണം . നമ്മള്‍ എല്ലാവരും ഒരുമിച്ചു ശ്രമിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല” താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഈ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്.

”കുറച്ചു ഈ പാവങ്ങള്‍ക്ക് കൊടുക്ക്‌. എന്നിട്ട് ഒരു പോസ്റ്റ്‌ ഇട് . മനഃസാക്ഷിയുള്ളവര്‍ ഇവിടെയുണ്ട്. അവര്‍ക്ക് സഹായിക്കാന്‍ നിങ്ങളുടെ ഒത്താശ വേണ്ട” തുടങ്ങി വിമര്‍ശനവുമായി ആളുകള്‍ രംഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button