മലയാളത്തിൽ ആദ്യമായി ഡിജിറ്റൽ റിലീസിനൊരുങ്ങുന്ന ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ ഒാൺലൈൻ റിലീസിന് നൽകിയതിൽ പ്രതിഷേധിച്ച് തിയറ്റർ ഉടമകൾനിര്മ്മാതാവിനും നടനും വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിർമാതാവ് വിജയ് ബാബുവിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. എല്ലാവരും പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഒരാളെങ്കിലും രക്ഷപെടുകയാണെങ്കിൽ രക്ഷപെടേട്ടയെന്ന് കരുതണെമന്നും വിലക്കിെൻറ രാഷ്ട്രീയം പറഞ്ഞ് സാഹചര്യം കൂടുതൽ സങ്കീർണമാക്കരുതെന്നും ആഷിഖ് അബു പ്രതികരിച്ചു.
‘ഒരു സിനിമ ഒ.ടി.ടി (ഒാവർ ദ ടോപ്) പ്ലാറ്റ്ഫോമിൽ കാണണോ തിയേറ്ററില്‍ കാണണോ എന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം പ്രേക്ഷകനാണുള്ളത്. അവിടെ ആരും വാശി പിടിച്ചിട്ട് കാര്യമില്ല. ബുദ്ധിമുട്ടുകളുടെ പേരില്‍ ആരെയെങ്കിലും വിലക്കുന്നതിലോ ബഹളം വെക്കുന്നതിലോ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഓരോരുത്തരും അവരുടെ വഴി നോക്കുകയാണ്. അത് തടയാന്‍ നോക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല’- സംവിധായകന് പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഓരോരുത്തരെയും അവരുടെ സ്വാതന്ത്ര്യത്തിന് കാര്യങ്ങള്‍ ചെയ്യാന്‍ വിടുകയാണ് വേണ്ടതെന്നും ആഷിഖ് അബു വ്യക്തമാക്കി.
Post Your Comments