മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനോട് തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നു പഴയകാല നടി ഉഷാറാണി. തന്റെ മകന്റെ പഠനത്തിന് സ്പോൺസർ ചെയ്തത് മോഹൻലാൽ ആയിരുന്നു. അത് തുറന്ന് പറയാൻ യാതൊരു മടിയുമില്ലെന്ന് മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
” ഇതൊക്കെ എന്തിനാണ് മറ്റുള്ളവരോട് പറയുന്നത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ പ്രതിസന്ധിയിൽ സഹായവുമായി എത്തുന്നവരെ മറക്കാൻ ഞാൻ പഠിച്ചിട്ടില്ല. അതുകൊണ്ടാണ് ഈ അവസരത്തിൽ ഞാൻ പറയുന്നത്. ഇന്ന് എന്റെ മകൻ ജോലി ചെയ്ത് നന്നായി കുടുംബം നോക്കുന്നു.” നടി പറഞ്ഞു.
കൂടാതെ ഈ ലോക്ഡൌണ് കാലത്ത് മോഹന്‍ലാല്‍ വിളിച്ചതിനെക്കുറിച്ചും താരം പങ്കുവച്ചു. തന്റെ പ്രാർഥനയിലെന്നും മോഹൻലാലിന് സ്ഥാനമുണ്ടെന്നും ഉഷാറാണി പറയുന്നു
Post Your Comments