മലയാളത്തിലെ ഹിറ്റ് സിനിമ സംവിധായകൻ മിഥുൻ മാനുവൽ തോമസ് അച്ഛനായി. മിഥുൻ തന്നെയാണ് താൻ അച്ഛനായ സന്തോഷം സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ചത്. ”ഞങ്ങളുടെ കണിക്കൊന്ന.. !! മകൻ.. !! Firstborn.. !!” എന്ന ക്യാപ്ഷനോടൊപ്പമാണ് കുഞ്ഞിന്റെ ചിത്രം മിഥുൻ പങ്കുവെച്ചത്. 2018–ലാണ് മിഥുനും ഫിബിയും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയാണ് ഫിബി.
ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മിഥുന് സിനിമയിലെത്തുന്നത്. പിന്നീട് ആട് ഒരു ഭീകരജീവി, ആൻമരിയ കലിപ്പിലാണ്, അലമാര, ആട് 2, അഞ്ചാം പാതിര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
Post Your Comments