CinemaLatest News

ഭയപ്പെടുത്തുന്ന എന്തോ ഒന്നവിടെയുണ്ട്; അപകടമുണ്ടായ കമൽഹാസൻ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് നേരിട്ട ദുരനുഭവം പങ്കുവച്ച് ബി​ഗിൽ താരം അമൃത

അപകടം നടക്കുമ്പോൾ കമൽ ഹാസനും സംഭവസ്ഥലത്തുണ്ടായിരുന്നതായി റിപ്പോർട്ടുകൾ

ശങ്കർ സംവിധാനത്തിലൊരുങ്ങുന്ന കമൽ ഹാസൻ നായകനായെത്തുന്ന ഇന്തയൻ ടു സിനിമ ലൊക്കേഷനിൽ അപകടം നടന്നിരുന്നു, സാങ്കേതിക പ്രവർത്തകരായ 3 പേർ മരണപ്പെട്ടതിനെ തുടർന്ന് ചിത്രീകരണമടക്കമുള്ളവ നിർത്തിവച്ചിരുന്നു.

പൂനമല്ലിയിലെ ലൊക്കേഷനിലാണ് ദാരുണ അപകടം നടന്നത്. ക്രെയിൻ മറിഞ്ഞ് വീണാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടം നടക്കുമ്പോൾ കമൽ ഹാസനും സംഭവസ്ഥലത്തുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതദ്യമായല്ല ബി​ഗിൽ സിനിമയുടെ ഷൂട്ടിംങ് സമയത്തും സമാനമായ ദുരനുഭവം ഇവിടെ നിന്നും നേരിട്ടിരുന്നതായി വെളിപ്പെടുത്തലുമായി പ്രശസ്ത നടി രം​ഗത്തെത്തി.

ബി​ഗിൽ ചിത്രീകരണ സമയത്ത് ഇതുപോലെ ഒന്ന് സംഭവിച്ചിരുന്നു, ആ സ്ഥലത്ത് ഭയപ്പെടുത്തുന്ന എന്തോ ഒന്നുണ്ട്, ഇത് പോലുള്ള ഒരു ലൈറ്റ് അന്നും ഒരാളുടെ ദേഹത്ത് വീണിരുന്നെന്നും അന്ന് മാനസികമായി ഏറെ പ്രയാസപ്പെട്ടതാണെന്നും നടി അമൃത ട്വിറ്ററിൽ കുറിച്ചു.

കമൽഹാസൻ- ശങ്കർ കൂട്ടുകെട്ടിൽ 1996 ലാണ് ഇന്ത്യൻ തിയ്യേറ്ററുകളിലെത്തിയത്, ഇരട്ട വേഷത്തിൽ ചിത്രത്തിൽ അവിസ്മരണീയ പ്രകടനം കാഴ്ച്ചവച്ച കമൽ ഹാസൻ ചിത്രം വൻ ഹിറ്റായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button