നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയത്തിന്റെ ടീസര്‍ പുറത്ത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഉത്തരയും നിതേഷ് നായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ബെംഗളൂരുവില്‍ UTiZ എന്ന സ്ഥാപനം നടത്തുകയാണ് നിതേഷ്. ഏപ്രില്‍ 5 നാണ് വിവാഹം.
ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.
Post Your Comments