CinemaGeneralLatest NewsMollywoodNEWS

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എല്ലാം കൊണ്ടും അനുകൂലമായ വിധി : സംവിധായകന്‍ കെ പി വ്യാസന്‍

കോടതി വിധി ദിലീപിന്‌ എതിരാണെന്ന് പാടി പുകഴ്ത്തുന്ന മാധ്യമ കോക്കസ്സുകളുടെ അറിവിലേക്ക്‌. ദിലീപിന് എല്ലാം കൊണ്ടും അനുകൂലമാണ് ഈ വിധി

നടിയെ ആക്രമിച്ച കേസില്‍ തെളിവായ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് നല്‍കില്ലെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നടിയുടെ സ്വകാര്യതയെ മാനിച്ച് പുറപ്പെടുവിച്ച ഈ വിധി ദിലീപിന് എല്ലാം കൊണ്ടും അനുകൂലമാണെന്ന് സംവിധായകന്‍ കെ പി വ്യാസന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയയാണ് അദ്ദേഹം ഈ കാര്യത്തെ കുറിച്ച് പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റയെ പൂർണരൂപം…………………………

കോടതി വിധി ദിലീപിന്‌ എതിരാണെന്ന് പാടി പുകഴ്ത്തുന്ന മാധ്യമ കോക്കസ്സുകളുടെ അറിവിലേക്ക്‌.
ദിലീപിനു എല്ലാം കൊണ്ടും അനുക്കുലമാണു ഈ വിധി,
ഒന്ന് കോടതി ദൃശ്യങ്ങൾ കൊടുക്കാൻ വിധിച്ചിരുന്നെങ്കിൽ ദിലീപ്‌ പെട്ടേനെ, ദിലീപിനുകിട്ടുന്ന പകർപ്പ്‌ ദിലീപ്‌ പോലും അറിയാതെലീക്കാവുമെന്നുറപ്പാണു(ആരായിരിക്കുമതിനുപിന്നിലെന്ന് ഊഹിക്കാമല്ലൊ)
ദൃശ്യങ്ങൾ ലീക്കായാൽ ദിലീപ്‌ അകത്താകുമല്ലൊ?
രണ്ട്‌ ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി ദിലീപിനു അനുവാദം കൊടുത്തീട്ടുണ്ട്‌
അതായത്‌ ദിലീപ്‌ സംശയിക്കുന്നത്‌ പോലെയാണു ദൃശ്യത്തിലുള്ളതെന്ന് തെളിയിക്കാൻ സുവർണ്ണാവസരമാണു കോടതി നൽകിയിരിക്കുന്നത്‌, ഇത്‌ കൂടാതെ ദൃശ്യം ഈ നാട്ടിലെ ഏത്‌ ഫോറൻസിക്ക്‌ വിദഗ്ദനെകൊണ്ടും പരിശോദിപ്പിക്കാനുള്ള അവകാശവും കോടതി ദിലീപിനു അനുവദിച്ചീട്ടുണ്ട്‌
അതായത്‌ ഉത്തമന്മാരെ ഇരയും വേട്ടക്കാരനും തമ്മിലുള്ള ദൃശ്യത്തിലെ സംഭാഷണങ്ങൾ ഇനി അധികം വൈകാതെ രേഖയാവും, അത്‌ തന്നെയാണു ദിലീപിനും വേണ്ടത്‌ എന്ന് തോന്നുന്നു…?

shortlink

Related Articles

Post Your Comments


Back to top button