അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം എത്തിയ ചിത്രമായിരുന്നു ‘വൈറസ്’. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിലൂടെ പൂർണിമയ്ക്ക് ലഭിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. 22 വർഷം മുമ്പ് തന്റെ മുഖചിത്രം കവർ ആയി വന്ന ‘വനിത’ മാസികയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ഓർമ തുളുമ്പുന്ന ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
1997 കാലഘട്ടത്തിൽ കേരളത്തിലെ മുൻനിര ക്യാമറമാനിൽ ഒരാളായ രാജൻ പേൾ പകർത്തിയ ചിത്രമാണ്.
“അന്നെനിക്ക് 18 വയസ്സ്. കോളജിൽ ആദ്യ വർഷം. 22 വർഷം കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയക്കും സ്മാർട്ട് ഫോണിനും മുൻപുള്ള പൂർണിമ മോഹൻ. കനത്തിൽ വരച്ച കൺപീലികൾ അനക്കി ക്യാമറക്കു മുൻപിൽ ഇമ ചിമ്മാൻ ശ്രമിച്ച എന്നെക്കുറിച്ചുള്ള ഓർമകൾ ഇപ്പോഴുമുണ്ട്,” പൂർണ്ണിമ കുറിക്കുന്നു.
‘സിനിമയിലേയ്ക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്. സ്വപ്നങ്ങള്‍ യാഥാർഥ്യമാകുന്ന സമയം. ഇന്ന് ഞാൻ ഇവിടെ വരെ എത്തിയതും സ്വപ്നം കണ്ടുതന്നെയാണ്. വലിയ സ്വപ്നങ്ങൾ കാണൂ. ഒരുകാര്യം ചിത്രത്തിലെ ആ നഖം യഥാർഥത്തിൽ എന്റേത് തന്നെയാണ്.’–പൂർണിമ പറഞ്ഞു.
Post Your Comments