നവാഗതനായ ഷംസു സൈബയുടെ സംവിധാനത്തിൽ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പേരിട്ടു. ഒരുകൂട്ടം പുതുമുഖങ്ങള്‍ സാങ്കേതികപ്രവര്‍ത്തകരായി എത്തുന്ന ചിത്രത്തിന് ‘മണിയറയിലെ അശോകന്’ എന്നാണ് പേര്. രമേശ് പിഷാരടിയാണ് ഈ പേര് നിര്‍ദേശിച്ചതെന്ന് ഇത് സംബന്ധിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റില്‍ ദുല്‍ഖര്‍ പറയുന്നു.
ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവുമൊക്കെ പുതുമുഖങ്ങളാണ് നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം സജാദ് കക്കു നിർവ്വഹിക്കുന്നു. വിനീത് കൃഷ്ണന്, മഗേഷ് ബോജി എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
Post Your Comments