ബോളിവുഡിലെ താരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. എന്നാൽ ഒരു അഭിമുഖത്തിൽ കരീന കപൂർ സെയ്ഫ് അലിഖാനെ കുറിച്ച് പറഞ്ഞ വക്കുകളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച വിഷയം. സെയ്ഫിൽ തനിക്കിഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ചാണ് കരീന പറഞ്ഞത്. എന്തു കാര്യം പറഞ്ഞാലും വേണ്ട എന്നാകും സെയ്ഫിന്റെ ആദ്യ മറുപടി. ഒന്ന് പുറത്തേക്കിറങ്ങിയാലോ? വേണ്ട. സോഫ മാറ്റിയാലോ? വേണ്ട. എന്തിനും ഏതിനും ഈ മറുപടി മാത്രം. ചിലപ്പോൾ മൂന്ന് മണിക്കൂറിനുള്ളിൽ തീരുമാനം മാറ്റി സെയ്ഫ് എത്തുകയും ചെയ്യും എന്നാണ് കരീന പറഞ്ഞത്. ഈ ശീലം തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടെന്നും കരീന പറയുന്നു.
Post Your Comments