GeneralLatest NewsMollywood

ബാബു നാരായണന്റെയും നടി മംമ്ത മോഹന്‍ദാസിന്റെയും ജീവിതത്തില്‍ വഴിത്തിരിവുകള്‍ സൃഷ്ടിച്ച ചിത്രം!!!

നടി ജയഭാരതിയുടെ മകന്‍ കൃഷ് ജെ. സത്താറായിരുന്നു നായകന്‍.

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ബാബു നാരായണന്റെയും നടി മംമ്ത മോഹന്‍ദാസിന്റെയും ജീവിതത്തില്‍ വഴിത്തിരിവുകള്‍ സൃഷ്ടിച്ച ചിത്രമാണ് ‘ടു നൂറ വിത്ത് ലൗ’. കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ സംവിധായകന്‍ ബാബു നാരായണന്റെ ഈ ചിത്രത്തില്‍ നടി മംമ്ത അര്‍ബുദത്തില്‍നിന്ന് മോചിതയായതിനു ശേഷം അഭിനയിക്കാന്‍ എത്തിയതായിരുന്നു. എന്നാല്‍ ഈ ചിത്രം ഒരുക്കുന്ന സമയത്ത് അര്‍ബുദത്തിന്റെ പിടിയിലായിരുന്നു സംവിധായകന്‍.

ജീവിതത്തിലെയ്ക്കുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം മംമ്തയ്ക്ക്. എന്നാല്‍ കടുത്ത ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്കും മാനസിക വ്യഥകള്‍ക്കുമിടയില്‍ ബാബു ഒരുക്കിയ ചിത്രമാണ് ‘ടു നൂറ വിത്ത് ലൗ’. നടി ജയഭാരതിയുടെ മകന്‍ കൃഷ് ജെ. സത്താറായിരുന്നു നായകന്‍. എന്നാല്‍ പ്രതീക്ഷിച്ച വിജയം ഈ ചിത്രം നേടിയിരുന്നില്ല. രോഗബാധയ്ക്കിടയിലും ഇത് സംവിധായകനെന്ന നിലയില്‍ ബാബു നാരായണനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button